പിന്നാലെ അയാൾ ഇടത് കാൽ കൂടി വെച്ചു.. നേരത്തെ സംഭവിച്ചത് പോലെ വെള്ളം അയാൾക്ക് വഴി മാറി കൊടുത്തു..
മെല്ലെ അയാൾ ഓരോ ചുവടും മുന്നിലേക്ക് വെച്ചു… അയാളുടെ കാൽ പാദം ഓരോ അടി വെക്കുന്തോറും ജലം അയാൾക്ക് വഴി മാറി പാതയൊരുക്കി.
വലതുകാൽ ഉയർത്തി ആ സന്യാസി കല്ലു കൊണ്ട് നിർമ്മിച്ച പീഠത്തിന് മുകളിലേക്ക് കയറി നിന്നു.,.,. അതിനുശേഷം വലതുകൈയ്യിൽ തൃശൂലം പോലെയുള്ള ദണ്ഡ് എടുത്ത് ആ പറക്കല്ലിൽ ആഞ്ഞു കുത്തിനിർത്തി.,.,. എന്നിട്ട് പീഠത്തിൽ ചമ്രം പടിഞ്ഞിരുന്നു ശേഷം രണ്ടു കൈകളും കാൽമുട്ടിനു മുകളിൽ ഉയർത്തിപ്പിടിച്ചതിനുശേഷം മിഴികൾ രണ്ടും ഇറുക്കി അടച്ച് മന്ത്രങ്ങൾ ഉരുവിട്ടു.,.,..,.
>>>>>>>>>>>>>>><<<<<<<<<<<<<<
ആ സന്യാസി മാന്ത്രിക ഗുഹയിൽ ധ്യാനത്തിൽ ഇരുന്ന അതെ സമയം വള്ളിയങ്കട്ടു മന….
രാത്രിയുടെ ഏഴാം യാമം..
തന്റെ മുറിയിൽ കട്ടിലിൽ കിടന്നുഉറങ്ങുകയാണ് വള്ളിയങ്കാട്ടു വലിയ തിരുമേനി…
ശാന്തമായി ഉറങ്ങുന്ന തിരുമേനിയുടെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ പടർന്നു… പെട്ടന്ന് അയാൾ ഒരു അലർച്ചയോടെ ഞെട്ടി എഴുന്നേറ്റു…
അയാളുടെ അലറി വിളികേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ അയാളുടെ സഹോദരി സുമിത്ര മുറിക്കുള്ളിലേക്ക് കയറി വന്നു.