“””അയ്യോ….വാവച്ചി “””
ലൈറ്റ് ഇട്ട് തിരിഞ്ഞു നോക്കിയാ വിജയ് അലറി വിളിച്ചു.
അവൻ കണ്ടത് കാലിൽ നിന്നും മുകളിലേക്ക് പടർന്നു കയറുന്ന നീല നിറം… ഒപ്പം അവളുടെ രക്തവർണമാർന്ന അധരങ്ങൾ ആകെ കറുത്തിരുണ്ടു… അവളുടെ മിഴികൾക്ക് താഴെയും കറുപ്പ് പടർന്നു… അവളുടെ മൂക്കിൽ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.
“””എന്താ എന്റെ വാവക്ക്… മോൾക്കെന്താ പറ്റിയെ… ങേ…?””””
വിജയ് ബെഡിലേക്ക് അവളോട് ചേർന്നിരുന്നുകൊണ്ട് ചോദിച്ചു..
“”””നിക്കൊന്നും അറിയില്ലേട്ടാ….””””
അവൾ കിതപ്പോടെ ബുദ്ധിമുട്ടി പറഞ്ഞു.
അവൻ അവളുടെ കാല് പിടിച്ചുനോക്കി…
കാൽ പാദത്തിലേ രണ്ട് കുത്തികൾ കണ്ടതും വിജയ് ആകെ വല്ലാതെ ആയി.. അത് പാമ്പ് കൊത്തിയത് ആണെന്ന് അവന് മനസിലായി….
നിമിഷങ്ങൾ പിന്നിടുന്തോറും പ്രിയയുടെ അവസ്ഥ മോശമായി…
“””അച്ചേട്ടാ… നിക്ക് പറ്റണില്ല… “””
പ്രിയ ശ്വാസം വലിക്കാൻ ബുദ്ധിമുട്ടികൊണ്ട് പറഞ്ഞു.
“”””നിക്ക്… ന്റെ… അഹ്… ഏട്ടന്റെ..യൊപ്പം… ജീ… ജീവി..ച്ചു.. കൊതിതീർന്നില്ല… “”””
അവൾ ഒരു തേങ്ങലോടെ വിക്കി വിക്കി പറഞ്ഞു.
വിജയ് അവളുടെ അരികിലേക്ക് ചെന്നു അവളെ ഉയർത്തി മടിയിൽ കിടത്തി.