വിജയ് ഗൗരവത്തിൽ ചോദിച്ചു
“”””നികെന്തോ… പോലെയേട്ടാ… ശ്വാസം കിട്ടണില്ല… “”””
അവൾ കിതപ്പോടെ പറഞ്ഞു… അവളുടെ ശ്വാസക്രമം താളത്തിൽ അല്ലായിരുന്നു..
“”””എന്ത് പറ്റി വാവേ…?””””
അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.
“”””തലയൊക്കെവേദനിക്കണു … അച്ചേട്ടാ.. “””
പ്രിയ അവശതയോടെ പറഞ്ഞതും വിജയ് അവളുടെ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു
“”””അച്ചേട്ടാ… ന്റെ മേല്മരവിക്കണപ്പോലെ.. “””
പ്രിയ അത് പറഞ്ഞതും വിജയ് അവളുടെ ദേഹത്ത് നെല്ലേ തലോടി… ശേഷം കാലിന്റെ അടി തീരുമാനായി പുതപ്പ് മാറ്റി കാലിൽ പിടിച്ചതും അവൻ വേഗത്തിൽ കൈ പിൻവലിച്ചു.
“”””ഇതെന്താ വാവച്ചി… മോൾടെ കാലിനു നല്ലതണുപ്പ്… “””
വിജയ് വീണ്ടും അവളുടെ കാലിൽ തലോടി കൊണ്ട് ചോദിച്ചു.
“”””കാലി തൊടണതൊന്നും നിക്കറിയാമ്പറ്റണില്ല അച്ചേട്ടാ… “””
പ്രിയ ചുമച്ചുകൊണ്ട് പറഞ്ഞതും …വിജയ് എഴുന്നേറ്റ് ലൈറ്റ് ഇട്ടു.