“”””അച്ചോടാ… ന്റെ അച്ചൂസിന് നാണം വന്നോ… “”””
അവന്റെ മുഖം കണ്ടതും പ്രിയ വിജയെ പുന്നാരിപ്പിച്ചു…
“”””നമ്മുക്ക് ജനിക്കുന്ന വാവക്ക് പേര് സമുദ്രയെന്നിട്ടാമതി….””””
വിജയ് എന്തോ ഓർത്തപോലെ പറഞ്ഞു.
“”””അയ്യടാ…നിക്ക് ആങ്കോച്ച് മതി… “”””
പ്രിയ പെട്ടന്ന് ചാടി പറഞ്ഞു.
“”””പറ്റൂല… ആദ്യത്തേത് പെണ്ണ്വാവ മതി… എന്റെ സ്വപ്നാത്.. “”””
“””..ന്റെ അച്ചേട്ടൻ പറയുമ്പോലെ…””””
പ്രിയ ചിരിയോടെ സമ്മതം പറഞ്ഞു.
“””””വീട്ടീ കല്യാണീന്നു വിളിക്കാട്ടോ “”””
പ്രിയ അവന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
“”””ഉം… ശരി “”””
വിജയ് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ തലയാട്ടി സമ്മതം അറിയിച്ചു.
പെട്ടന്ന് പ്രിയ ചുമച്ചു…അവളുടെ ചുമ നിൽക്കുന്നില്ല.