“”””ഇല്ലടി വാവച്ചി… “”‘”
അവൻ അതും പറഞ്ഞു അവളുടെ കവിളിൽ തലോടി.
“”””ഉമ്മ്ഹ “”””
പ്രിയ സീറ്റിൽ നിന്നും ഉയർന്നു അവന്റെ കവിളിൽ ചുംബിച്ചു ശേഷം അവനോട് ചേർന്നിരുന്നു.
>>>>>><<<<<<
രാത്രി ഇല്ലിക്കൽ താറാവ്.
“””അമ്മേ നമ്മുടെ കുറിഞ്ഞിയെ കണ്ടായിരുന്നോ..? “”””
പ്രിയ കുറുഞ്ഞി പൂച്ചക്കായി ഒരു പ്ലേറ്റിൽ ചോറും പിടിച്ചു കൊണ്ട് ഊണ് മേശ തുടക്കുന്ന ഊർമിളയോട് ചോദിച്ചു.
“”””ഇല്ലല്ലോ മോളെ… ഇന്ദുനോട് ഒന്ന് ചോദിച്ചുനോക്ക് “”””
ഊർമിള അതും പറഞ്ഞു തന്റെ ജോലി തുടർന്നു.
“””ചെറിയമ്മേ… കുറിഞ്ഞിയെക്കണ്ടോ..?? “””
പ്രിയ അടുക്കളയിൽ ചെന്നുകൊണ്ട് ചോദിച്ചു.
“”””പുറത്ത് ഉണ്ടോ എന്ന് നോക്കിയേ…””””
ഇന്ദുമതി പറഞ്ഞത് കേട്ട് പ്രിയ പുറത്തേക്ക് ഇറങ്ങി.
“”””പ്രിയമോളെ സൂക്ഷിക്കണേ… ഇന്ന് ഇല്ലി വെട്ടിയതാ മുറ്റം നിറയെ മുള്ള് കാണും … “””””