പാർവതി വിറയലോടെ ചോദിച്ചു…
പെട്ടന്ന് കുടിലിന്റെ ചെറ്റവാതിൽ തുറന്ന് ഒരാൾ പുറത്തേക്ക് വന്നു…
വലിയ വണ്ണമില്ല എന്നാൽ ഒട്ടും മെലിഞ്ഞതും അല്ല… കറുപ്പ് ആണ് നിറം… നീണ്ട മുടിയും താടിയും… അയാളുടെ കണ്ണുകൾക്ക് ഒരു ചുവപ്പ് കലർന്ന നിറം ആണ്.
“”””എന്താ വേണ്ടത് “”””
വേലൻ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു.
“””എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്…””””
പാർവതി ധൈര്യത്തിൽ പറഞ്ഞൊപ്പിച്ചു.
“””””എന്ത് കാര്യം ‘””””
അയാൾ ചോദിച്ചു.
പാർവതി തനിക്ക് ഉണ്ടായ അനുഭവങ്ങൾ അയാളോട് വള്ളി പുള്ളി തെറ്റാതെ വിവരിച്ചു.വിജയെ മയക്കി കിടത്തി ചെയ്യാൻ ഒരുങ്ങുമ്പോൾ അവൾക്ക് ഉണ്ടായ അനുഭവവും ഇന്ന് സംഭവിച്ചതും എല്ലാം അയാളോട് പറഞ്ഞു.
അതിനിടയിൽ അയാളുടെ രക്തമയമുള്ള കണ്ണുകൾ പാർവതിയെ മുഴുവനായി ഉഴിഞ്ഞു… പക്ഷെ അയാൾ അവൾ പറയുന്നത് മുഴുവൻ ശ്രദ്ധയോടെ കേട്ടു.
“””അകത്തേക്ക് വാ… “””‘
അയാൾ അതും പറഞ്ഞു അകത്തേക്ക് കയറി… പാർവതി ചുറ്റും കണ്ണോടിച്ചു കൊണ്ട് മടിയോടെ അയാൾക്ക് പിന്നാലെ കയറി.