പ്രിയയുടെ പിണക്കം കണ്ട് വിജയ് ചിരിയോടെ പറഞ്ഞു ശേഷം അവളുടെ ഒപ്പം ബെഡിൽ പോയി ഇരുന്നു.
“”””എന്റെ വാവച്ചി എന്തിനാ പേടിക്കണേ… ഞാൻ ജീവനോടെയുള്ളപ്പോൾ നെനക്കൊനും സംഭവിക്കാൻ ഞാൻ സമ്മതീക്കൂല… “””””
അവൻ അൽപ്പം ഗൗരവത്തിൽ എന്നാൽ ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ തന്റെ മാറോട് അണച്ചു പിടിച്ചു.
>>>><<<<<
ഭക്ഷണ ശേഷം മുറിയിൽ വിജയുടെ മാറിൽ മുഖം അമർത്തി കിടക്കുമ്പോഴും അവളിലെ ഭയത്തിന്റെ അളവ് ഒട്ടും തന്നെ കുറയാതെ നിലകൊണ്ടു.
ഇതേ സമയം വർഷ ഉറക്കം വരാതെ പരിഭ്രമത്തിടെ തിരിഞ്ഞു മറിഞ്ഞും സന്യാസി പറഞ്ഞ കാര്യങ്ങൾ ഓർത്ത് കിടക്കുകയാണ്.
>>>>>>>>>>>>>>><<<<<<<<<<<<<<<<
കിരതാമലയുടെ മുകളിൽ നിന്നും നിഗൂഢമായ വഴിയിലൂടെ ആ സന്യാസി മാന്ത്രിക ഗുഹയുടെ അകത്തേക്ക് പ്രേവേശിച്ചു.
ഗുഹയുടെ ഉള്ളിലെ നിന്നും ശാന്തമായ അരുവി പോലെ ജലം പുറത്തേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്.. അയാൾ അകത്തേക്ക് നടക്കുന്നത് ആ ജലത്തിലൂടെ ആണ്…
അകത്തേക്ക് പോകുന്തോറും വെളിച്ചം കുറഞ്ഞു വരുകയാണ്…പെട്ടന്ന് അയാൾ തന്റെ വലത് കൈയിലെ നീളമുള്ള ദണ്ടിലേക്ക് തറപ്പിച്ചു നോക്കി… നിമിഷങ്ങൾക്ക് ഉള്ളിൽ ഒരു ആളാലോടെ ദണ്ടിന്റെ മുകിളിൽ തീ പിടിച്ചു അത് ഒരു പന്തം പോലെ കത്തിതുടങ്ങി…
അതിൽ നിന്നും ചൊരിയുന്ന വെളിച്ചത്തിന്റെ സഹായത്തോടെ അയാൾ മുന്നിലേക്ക് നടന്നു തുടങ്ങി.