അപൂർവ ജാതകം 14 [MR. കിംഗ് ലയർ]

Posted by

“”””

 

നന്ദന വിജയ്ക്ക് ഒപ്പം സോഫയിൽ ഇരിന്നുകൊണ്ട് പറഞ്ഞു.

 

“”””പോടീ….അത് നിനക്ക് തോന്നുന്നതാ.. “”””

 

പ്രിയ നന്ദനയെ നോക്കി കണ്ണുരുട്ടി.

 

“”””ഓ പിന്നെ….ചേച്ചിക്ക് എന്റെ കാര്യത്തിൽ ശ്രദ്ധ ഒന്നുമില്ല… പക്ഷെ ചേച്ചിയുടെ അച്ചേട്ടൻ എന്നെ വിളിക്കും എന്തെങ്കിലും ആവിശ്യങ്ങൾ ഉണ്ടോ എന്ന് ചോദിക്കും കോളേജ് ഫീസും എക്സാം ഫീസും ഒക്കെ അച്ചുവേട്ടനാ എനിക്ക് തന്നത്… “”””

 

നന്ദന വലിയ ഗമയിൽ പറഞ്ഞു പ്രിയയെ നോക്കി.

 

അന്നേരം അവളുടെ കണ്ണുകളിൽ അത്ഭുതഭാവം നിറയുന്നത് അവൻ കണ്ടു.

 

“”””എന്നിട്ട് എന്താണ് എന്റെ ഏട്ടൻ കുട്ടന്റെ ഭാവി പരുപാടി… “””””

 

നന്ദന വിജയുടെ തോളിൽ തട്ടി ഗൗരവത്തോടെ എന്നാൽ കളിയായി ചോദിച്ചു.

 

“”””അങ്ങിയൊന്നും ഇല്ല… ചാവും വരെ ഇങ്ങനെയൊക്കെ ജീവിക്കണം… “”””

 

അവനും അതെ രീതിയിൽ മറുപടി പറഞ്ഞു.

 

വിജയുടെ വാക്കുകൾ കേട്ടതും പ്രിയയുടെ മനസ്സിൽ ചില ചിത്രങ്ങൾ തെളിഞ്ഞു.

ഒന്ന് വിജയുടെ ജാതകത്തിലെ ദോഷം ഊർമിള പറഞ്ഞതും കഴിഞ്ഞ ദിവസം ആ സന്യാസി പറഞ്ഞതും… ഒപ്പം ഇന്ന് വിജയ് അവന്റെ മരണം എന്ന് കൂടി പറഞ്ഞപ്പോൾ അവളുടെ മിഴികളിൽ നീർച്ചാൽ പൊടിഞ്ഞു… അത് അവൾ അവർ കാണാതെ സാരി തുമ്പ് കൊണ്ട് ഒപ്പി കൂടെ അവൾ തന്റെ താലിമാല മുറുക്കെ പിടിച്ചു വിജയ്ക്ക് വേണ്ടി ദൈവത്തോടെ പ്രാർത്ഥിച്ചു.

 

“””അച്ചേട്ടാ ദേ വേണ്ടത് ഒന്നും പറയണ്ടാട്ടോ… “”””

Leave a Reply

Your email address will not be published. Required fields are marked *