“”””അച്ചേട്ടൻ റെഡി ആയോ….? “”””
പ്രിയ പുഞ്ചിരിയോടെ ചോദിച്ചുകൊണ്ട് അവന്റെ അരികിലേക്ക് ചെന്നു…
“””””ഹ്മ്മ്… “””””
അവളുടെ ചോദ്യത്തിന് ഒരു മൂളലിൽ മറുപടി ഒതുക്കിയ ശേഷം അവൻ താഴേക്ക് ഇറങ്ങി..
അവന്റെ തണുത്ത പ്രതികരണം പ്രിയയെ തെല്ലു വിഷമിപ്പിച്ചു… അവളുടെ മുഖത്ത് നേരിയ തോതിൽ സങ്കടകാർമേഘം പടർന്നു.
അവൾ പെട്ടന്ന് അവന്റെ കൈയിൽ പിടിച്ചു അവനെ നിർത്തി.
“”””അച്ചേട്ടൻ.. ന്നോട് പെണക്കൊണ… “”””
പ്രിയ അവനെ നോക്ക് സംശയത്തോടെ ചോദിച്ചു.
“””ഞാനെന്തിനാ പെണങ്ങുന്നേ..??? “”””
അവൻ അവളുടെ ചോദ്യത്തിന് ഗൗരവത്തോടെ മറുചോദ്യം ചോദിച്ചു.
“”””അതല്ലേ ഞാനും ചോദിച്ചേ…? “”””
അവൾ അവളുടെ വളഞ്ഞ പുരികം ഉയർത്തി ചോദ്യ ഭാവത്തിൽ അവനെ നോക്കി.
പക്ഷെ അവൻ അതിന് മറുപടി നൽകിയില്ല… അവൻ ഗൗരവത്തിൽ അവളെ നോക്കി നിന്നു.