അവൻ ഒരു പ്രതിമ പോലെ അവിടെ നിന്നു.
>>>>><<<<<<
“”””അമ്മേ… “”””
മുറിയിൽ ഇരുന്നു അലക്കി ഉണങ്ങിയാ തുണി മടക്കുകയാണ് ഊർമിള… പ്രിയ പോകുന്ന കാര്യം പറയാൻ അവരുടെ മുറിയുടെ ഉള്ളിലേക്ക് കയറികൊണ്ട് സ്നേഹത്തോടെ വിളിച്ചു.
“””””അഹ്… എന്താ മോളെ….””””
ഗോവിന്ദൻ മേശയുടെ അരികിൽ ഇരുന്നു എന്തൊക്കെയോ കണക്കുകൾ എഴുതുകയാണ്… പ്രിയയുടെ ശബ്ദം കേട്ട് അയാളും മുഖം ഉയർത്തി അവളെ നോക്കി.
“”””അത്… ഞാനും അച്ചേട്ടനുങ്കൂടി എന്റെ വീടുവരെയൊന്നു പോയിട്ടും വരട്ടെ… “””
ഗോവിന്ദനെ ഇരിക്കുന്നത് കൊണ്ട് അവൾ ബഹുമാനത്തോടെ ആണ് ചോദിച്ചത്… ഊർമിള മാത്രം ആയിരുന്നു എങ്കിൽ അവൾക്ക് ഇത്ര പരിഭ്രമവും വിറയലും ഉണ്ടാവില്ലായിരുന്നു.
പ്രിയയുടെ ചോദ്യം കേട്ടതും ഊർമിള ഗോവിന്ദനെ നോക്കി.
“”””അതിപ്പോ… നിർബന്ധം ആണോ മോളെ…?”””
ഗോവിന്ദൻ മുഖത്ത് നിന്നും കണ്ണട മാറ്റി ചോദ്യ ഭാവത്തിൽ അവളെ നോക്കി ചോദിച്ചു.
“”””അത് അച്ഛാ കുറച്ചായില്ലേ പോയിട്ട്… “”””
അവൾ മെല്ലെ പറഞ്ഞു.