“”””നീ കരയും….നിന്റെ പാതിയുടെ ചലനമറ്റ ദേഹം കാണുമ്പോൾ നീ ഉച്ചത്തിൽ അലറി കരയും…..””””
“””” ഹാ… ഹാ… ഹാ… ഹാ…”””
“”””അന്ന് ഞാൻ നിന്റെ മുന്നിൽ വരും… നിനക്ക് ഞാൻ അല്ലാതെ വേറെ ഒരു വഴിയില്ല കുഞ്ഞേ….ഹാ….ഹാ… ഹാ…!””””
അയാൾ കാറിലേക്ക് നോക്കി ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു….. അട്ടഹാസിച്ചു.പെട്ടന്ന് അയാൾ വായുവിൽ ഉയർന്നു പൊന്തി… വീണ്ടും പൊടിപ്പടളങ്ങൾക്ക് ഇടയിലേക്ക് കയറി…..
പെട്ടന്ന് പ്രകൃതി ശാന്തമായി….ശക്തിയിൽ വീശിയിരുന്ന കാറ്റ് നിശ്ചലമായി..പ്രിയ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ മാറിലേക്ക് വീണു… വർഷയുടെയും മിഴികളിൽ നിറഞ്ഞൊഴുകുകയാണ്…
വിജയുടെ ചുണ്ടുകൾ അന്നേരം ഒരു മന്ത്രം പോലെ ഒരു വാക്ക് ഉരുവിട്ട്കൊണ്ടിരുന്നു……
മരണം……!!!!!!!!!!
>>>>>>>>>>>>>>>⭕️<<<<<<<<<<<<<<<<
തുടരുന്നു………
>>>>>>>>>>>>>>>⭕️<<<<<<<<<<<<<<<<
തറവാട്ടിന് ഉള്ളിലേക്ക് കയറി അവർ മൂവരും പരസ്പരം ഒന്നും തന്നെ സംസാരിക്കാതെ അവരുടെ മുറികളിലേക്ക് പോയി ..
“””അച്ചേട്ടാ… “”””
മുറിയുടെ അകത്ത് കയറിയതും പ്രിയ വിജയെ വിളിച്ചു… അവൾ നന്നായി പേടിച്ചിട്ടുണ്ട്.. അവളുടെ വിളിയിൽ പോലും ഭയത്തിന്റെ വിറയിൽ കടന്നുകൂടിയിട്ടുണ്ട്.