“”””നിനക്ക് ആ കുടുംബത്തെ അറിയിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്… അതിന് സമയം ആഗതമാകുമ്പോൾ ഞാൻ അറിയിക്കാം “””””
സന്യാസി തീഷ്ണമായ ദൃഷ്ടിയുടെ തിരുമേനിയെ നോക്കി.
തിരുമേനി ആകെ അമ്പരന്ന് നിൽക്കുകയാണ്….തനിക്ക് കുറച്ചു മുന്നെ വെളിവായ സത്യങ്ങൾ ഇദ്ദേഹം എങ്ങിനെ അറിഞ്ഞു എന്നാണ് തിരുമേനിയുടെ മനസ്സിൽ….
“””””കണ്ടതെല്ലാം സത്യം…..
പക്ഷെ കാണാത്തത്…..
അതാണ് വിധി…..!!”””””
“”””ഹാ… ഹാ… ഹാ.. ഹാ ””’
സന്യാസി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ശേഷം വലിയൊരു അട്ടഹാസാവും…
തിരുമേനി തിരികെ എന്തോ ചോദ്യക്കാൻ മുതിർന്നതും ഭൂമിയെ രണ്ടായി പിളർത്തികൊണ്ട് വലിയൊരു കൊള്ളയൻ മിന്നി… അത് വന്ന് പതിച്ചത് സന്യാസിയുടെ ദേഹത്തേക്കും….മിന്നലിന്റെ ഭയകരമായ പ്രകാശത്തിന്റെ പ്രതീതിയിൽ തിരുമേനി മിഴികൾ ഇറുക്കി അടച്ചു മുഖം വെട്ടിച്ചു…
അല്പസമയത്തിന് ശേഷം തിരുമേനി മിഴികൾ തുറന്നു നോക്കി… പക്ഷെ കണ്മുന്നിൽ ആരെയും കാണാനായില്ല… അയാൾ പകപ്പോടെ തന്റെ മനസ്സ് കൊണ്ട് കണ്ടതെല്ലാം ഓർത്തിടുത്തു…
>>>>>>>>>>>>>>><<<<<<<<<<<<<
വെളുപ്പിന് വിജയുടെയും പ്രിയയുടെയും മുറിയിൽ.