ഞാൻ അജ്മൽ… ലോക്ക് ഡൗണിൽ ഇനി ലോകം ഉണ്ടാവില്ല എന്ന് കരുതി സൗദിയിൽ നിന്നും ജീവനും കൊണ്ടോടി നാട്ടിൽ വന്നണഞ്ഞവൻ…
ഒരു കല്യണമൊക്കെ കഴിക്കാൻ വന്നത് ആയിരുന്നു.. എന്ത് ചെയ്യാം വയസ് ഇരുപത്തി മൂന്നേ ആയിട്ടുള്ളു എന്ന് പറഞ്ഞു ആ മോഹം വീട്ടുകാർ നുള്ളി കളഞ്ഞു..
എന്തേലും ജോലി കണ്ടു പിടിച്ചു സമ്പാദിക്കാൻ തുടങ്ങിയിട്ടേ എന്നെ കെട്ടിക്കൂ എന്നുള്ള വാശിയിൽ ആയിരുന്നു അവർ…
എന്താ ചെയ്യാ.. അവിടെ തന്നെ നിന്നാൽ മതിയായിരുന്നു.. നല്ലത് പോലെ ഒരു കടയിൽ നാട്ടിലെ അന്പത്തിനായിരം രൂപക്ക് ജോലി ചെയ്തു പോകുക ആയിരുന്നു.. വേറെ ചിലവൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ആ പൈസ മുഴുവൻ ഒരു നനയാത്തുട്ട് പോലും കുറയാതെ എന്റെ അക്കൗണ്ടിൽ തന്നെ വീഴും…
അവിടുത്തെ കൊറോണ ആണേൽ പോകുകയും ചെയ്തു.. ഇവിടെ ഉള്ളവൻ പെറ്റു പെരുകുകയോ.. രാഷ്ട്രീയ കാരുടെ ജാഥയിൽ നടന്നിട്ടോ എന്തോ കൂടി കൂടി വരികയും ചെയ്തു.. അവസാനം അങ്ങോട്ട് തിരികെ പോകുവാൻ ലക്ഷങ്ങൾ വേണമെന്ന് വന്നപ്പോൾ.. എന്തേലും പുതിയ പരിവാടി തട്ടി കൂട്ടുവാൻ അങ്ങാടിയിലൂടെ തേരാ പാര നടകുന്നവൻ..