ഞാൻ അവളെ തട്ടി വിളിച്ചു പാറു എഴുനേക്ക്. എനിക്ക് കാൽ വേദന എടുക്കുന്നു
ഇത് കേട്ടതും അവൾ ചാടി എഴുനേറ്റ്
എന്ത് പറ്റി കുറവില്ലേ
ഏയ്യ് രാവിലെ തൊട്ട് തുടങ്ങിയതാ
പാറു : എവിടെ നോക്കട്ടെ.
നീര്ണ്ടല്ലോ
ശെരിയാ ചെറുതായിട്ട് നീര് ഉണ്ട്
ഞാൻ : നടക്കാൻ പറ്റുന്നില്ല.ബാത്‌റൂമിൽ പോണം
അവൾ എന്നേ പിടിച്ചെഴുന്നേൽപ്പിച്ച് ബാത്‌റൂമിൽ കൊണ്ട് പോയി.. അവളെ പറഞ്ഞു ഞാൻ പുറത്തേക്ക് വിട്ടു ഒരു കണക്കിന് അത് കഴിഞ്ഞു തിരിച്ചു കട്ടിലിൽ എത്തി.
അപ്പോഴേക്കും സഹിക്കാൻ പറ്റുന്നതിനു അപ്പുറം ആയി വേദന.
കരച്ചിൽ വരുന്നുണ്ട് എന്നാൽ അവളുടെ മുമ്പിൽ കരയാൻ പറ്റില്ല. പിന്നെ അവളും ആകെ ഡൌൺ ആകും. ഞാൻ കടിച്ചു പിടിച്ചിരുന്നു
പാറു : വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം
ഞാൻ : എങ്ങനെ പോകും ലോക്ക് ഡൌൺ അല്ലെ
പാറു : ഓട്ടോ ഒന്നും ഉണ്ടാകില്ലേ ഞൻ റോഡിൽ പോയി നോക്കട്ടെ
ഞാൻ : വേണ്ട നീ ഒറ്റക് എങ്ങോട്ടും പോകണ്ട ഒന്നാമത് എനിക്ക് അനങ്ങാൻ പോലും പറ്റില്ല. എന്തെകിലും വന്നാൽ അത് താങ്ങാൻ ഉള്ള ശേഷി ഇപ്പൊ എനിക്കില്ല.
പാറു : അത് പറഞ്ഞ എങ്ങനെ ഹോസ്പിറ്റലിൽ പോകണ്ടേ.. ഇല്ലേ വേദന കുറയൂല്ല. ഞാൻ വെള്ളം ചൂട് ആക്കി കൊണ്ട് വരാം എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി
ഈശ്വരാ ഇത് എന്തൊരു പരീക്ഷണം ആണ്. ഞാൻ മനസ്സിൽ പറഞ്ഞു
കുറച്ചു കഴിഞ്ഞ് അവൾ ചൂട് വെള്ളംവും ആയി വന്നു ചൂട് പിടിച്ചു. ഓരോ വെട്ടം ചൂട് വെള്ളത്തിൽ മുക്കിയ തുണി കാലിൽ വെക്കുമ്പോളും. സ്വർഗത്തിൽ എത്തിയ പോലെ ആണ് തോന്നിയത്. ചൂട് പിടിക്കുമ്പോൾ വേദന കുറയും. അത് കഴിയുമ്പോൾ അതിലും ഇരട്ടിയായി വേദന വരും.
പാറു : ഇന്നലെ കുത്തി മറിഞ്ഞപ്പോളെ ഞാൻ ഓർത്തതാ ഇത്. അവൾ മുഖത്തു നോക്കാതെ ചൂട് പിടിക്കുന്നതിനിടയിൽ പറഞ്ഞു.
ഞാൻ : അതെ ശെരിയാ വേണ്ടായിരുന്നു.
ആഹ്ഹ് കഷ്ടപ്പാട് മുഴുവനും എനിക്കല്ലായിരുന്നോ.
പാറു : ഇപ്പൊ ഞനും അനുഭവിക്കുന്നുണ്ടല്ലോ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.