പരമുവും ഭൂതവും 3 [Jon snow]

Posted by

ഞാൻ : ” എടാ ഞാൻ എന്തെങ്കിലും സാധനം ആവശ്യപ്പെട്ടാൽ മാറ്റാരുടെയും കയ്യിൽ നിന്ന് മോഷ്ടിക്കാതെ നിനക്ക് അത് എനിക്ക് തരാൻ പറ്റില്ലേ….. ”

ജൂബു : ” അത്….. അതിപ്പോ ആ സാധനം എവിടുന്നെങ്കിലും എടുക്കാതെ എനിക്ക് തരാൻ പറ്റില്ലല്ലോ. അപ്പോ ഞാൻ എവിടുന്നെങ്കിലും എടുക്കണമല്ലോ. ”

ഞാൻ : ” അല്ലാതെ നിനക്ക് എവിടുന്നും എടുക്കാതെ തരാൻ പറ്റില്ലേ. ”

ജൂബു : ” അത് ഞാൻ സാധനം തരണോങ്കിൽ ഞാൻ എടുക്കണോല്ലോ അപ്പൊ എടുക്കേണ്ടി വരുമല്ലോ ”

ഞാൻ : ” അല്ലടാ എടുക്കാതെ തരാൻ………. ”

ജൂബു : ” തരണോങ്കിൽ എടുക്കണ്ടേ. ”

ഞാൻ : ” ടാ പുല്ലേ കാക്കക്കുയിൽ സിനിമ ഞാനും കണ്ടതാ…. നീ….. നീ കളിക്കല്ലേ. നിനക്ക് ഒരു സാധനം എവിടുന്നും എടുക്കാതെ മാജിക്ക് പോലെ ഉണ്ടാക്കി തരാൻ പറ്റുവോ. അത് പറ ”

ജൂബുവിന്റെ മുഖം മ്ലാനമായി.

അവൻ നിസ്സഹായൻ ആയിട്ട് എന്നെ നോക്കി. ഞാൻ അവനെ ആകാംഷയോടെ നോക്കി.

ജൂബു : ” ഇല്ലാ സാർ അതിനുള്ള കഴിവ് എനിക്കില്ല. എന്റെ കഴിവുകൾ ഞാൻ പറഞ്ഞല്ലോ. എത്ര വേഗത്തിൽ വേണമെങ്കിലും എനിക്ക് സഞ്ചരിക്കാൻ പറ്റും. മറ്റൊരാളെ കൂടെ കൊണ്ടുപോകാനും പറ്റും. വേണമെങ്കിൽ ഒരു ആനയെ വേണമെങ്കിലും ഉയർത്താൻ പറ്റും. പാറക്കല്ലുകൾ പോലും കൈകൊണ്ടു പൊടിച്ചു കളയാൻ പറ്റും. അത്രയ്ക്ക് കരുത്ത് ഉണ്ട്. ഏത് ഭിത്തിയും കടന്ന് അപ്പുറത്തേക്ക് പോകാൻ പറ്റും. അദൃശ്യൻ ആവാൻ പറ്റും…… അങ്ങനെ അങ്ങനെ….. അല്ലാതെ പുതിയതായി ഒരു സാധനം സൃഷ്ടിക്കുക, മായാജാലം കാണിക്കുക ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല സാർ….. ”

ഞാൻ : ” അങ്ങനെ ആണെങ്കിൽ ജൂബു എനിക്ക് നിന്നെക്കൊണ്ട് ഉപയോഗം ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം മറ്റൊരാളുടെ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. നിനക്ക് വേണമെങ്കിൽ എന്നെ വിട്ട് പോകാം. ”

ജൂബു ഞെട്ടി.

ജൂബു : ” സാർ അങ്ങനെ പറയരുത്. സാർ എന്നെ സ്വതന്ത്രൻ ആക്കുന്നത് വരെ എനിക്ക് സാറിനെ വിട്ട് പോകാൻ പറ്റില്ല. ”

ഞാൻ അധികം ആലോചിച്ചില്ല. എനിക്ക് ആലോചിക്കാൻ ഒന്നും തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *