എന്റെ ഉള്ളിൽ ഉള്ളത് ആരോടെ എങ്കിലും തുറന്നു പറയണം.
അതിനു പറ്റി ആൾ നമ്മുടെ ശ്രുതി ആണ്.
അശ്വതി ചേച്ചിയോട് പറയാം പക്ഷേ എന്നാലും ഒരു ചമ്മൽ അത് കൊണ്ടു ആണ് ചേച്ചിയോട് പറയാൻ ഒരു മടി.
പിന്നെ ഫോൺ വിളിച്ചു ശ്രുതിയോടെ പറഞ്ഞാലോ എന്ന് ഒരു തോന്നൽ .
പക്ഷേ ഫോൺ വിളിച്ചാൽ ഒരു സുഖവും ഇല്ലാ നേരിൽ പോയി കണ്ട് കളയാം എന്ന് ഞാൻ തീരുമാനിച്ചു.
: അമ്മേ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം .
: എവിടെ പോവാടാ എപ്പോൾ വരും.
: ഇന്ന് തന്നെ വരാൻ നോക്കാം എന്നാലും ചിലപ്പോൾ നാളെ ആകും.
: ഓഹ് ശെരി എന്നാൽ തമ്പുരാൻ പോയിട്ട് വാ.
: എന്നാൽ ശെരി മാതശ്രീ.
എന്നും പറഞ്ഞു കൊണ്ടു നേരെ ഞാൻ ബാംഗ്ലൂർയിൽ ലേക്ക് വിട്ടു അവിടെ എത്തിയപ്പോൾ രാത്രി ആയി. എന്നാലും കൊഴപ്പം ഇല്ലാ.