“ആഹ് ക്ലാസ്സിൽ പൊക്കോ… ഇനി ആരെങ്കിലും റാഗ് ചെയ്യാനോ മറ്റോ വന്നാൽ ഞങ്ങളുടെ പേര് പറഞ്ഞാൽ മതി ” താഴെ വീണ ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു…
കേട്ടപാടെ അവർ നാലുപേരും നടന്നു ആ നീല കണ്ണുകൾ എന്നെ വല്ലാണ്ട് ആകർഷിച്ചു… ഞാൻ അവർ നടക്കുന്നത് നോക്കി കുറച്ചു നേരം നിന്നു… അവർ നടന്നു പോകുന്ന വഴിയിൽ ആ നീല കണ്ണുള്ള കുട്ടി ചെറുതായി തിരിഞ്ഞു നിറക്കണ്ണുകളോടെ എന്നെ നോക്കി ആരും കേൾക്കാൻ പറ്റാത്ത രീതിയിൽ ചുണ്ടുകൊണ്ട് ‘സോറി ’ എന്ന് പറഞ്ഞു…
മുതുകത്തു ആരോ തട്ടുന്നത് അറിഞ്ഞൻ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റിയത്… മുത്തുകത്തുള്ള മണ്ണും പൊടിയും ഒക്കെ തട്ടി കളയുകയാണ് എന്റെ ചുങ്കുകൾ…
“എന്താ മോനെ ഒരു ഇളക്കം ” വിവേക് ആണ് ചോദിച്ചത്..
“എന്ത് ഇളക്കം.. നിങ്ങൾ ഒന്ന് വിട്ടേ ” ഞാൻ അവന്മാരിൽ നിന്ന് മാറി എന്നിട്ട് മുന്നോട്ട് നടന്നു…
“നീ അവനെ ചവിട്ടിയപ്പോഴേ എനിക്ക് എന്തോ ഡൌട്ട് തോന്നിയത്… അവസാനം നിൻറെ ആ നോക്കി നിൽപ് കണ്ടപ്പോഴേ മനസിലായി.. നീയും പെട്ടെന്ന് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു…വിവേക് അത് പറഞ്ഞപ്പോൾ ആദിലിന്റെ മുഖം വാടുന്നത് ഞാൻ ശ്രെദ്ധിച്ചു…
“അത് പിന്നെ കണ്ടപ്പോൾ എന്തോ ഒരു അട്രാക്ഷൻ തോന്നി അങ്ങനെ നോക്കി നിന്ന് പോയതാ ” ഞാൻ അവന്മാരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…
“ആ മതി സംസാരിച്ചത്… നിയൊക്കെ ക്ലാസ്സിൽ കയറാൻ വരുന്നോ… അതോ ഇനിയും പെൺപിള്ളേരെ നോക്കി നിക്കുവാണോ ” ആദിൽ ചെറിയ ദേഷ്യത്തിൽ പറഞ്ഞിട്ട് മുന്നോട്ട് നടന്നു… ഇവന് ഇത് എന്ത് പട്ടി എന്ന് പറഞ്ഞു ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു… ക്ലാസ്സിൽ ചെന്നു കയറി ഇരുന്നു… ആരൊക്കെയോ വന്ന് ക്ലാസ്സ് എടുക്കുന്നു… ഞങ്ങൾ മൂന്നും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു സംസാരിക്കുകയായിരുന്നു… അപ്പോൾ പ്യുണ് അങ്ങോട്ട് കയറി വന്നു എന്നിട്ട് കയ്യിലിരുന്ന ഒരു പേപ്പർ സാറിന് കൊടുത്തു..“അജാസ്, ആദിൽ, വിവേക്. ഇവരെ മൂന് പേരെയും പ്രൈസിപ്പൽ വിളിക്കുന്നു ” ഞങ്ങൾ മൂന് പേരും എഴുനേറ്റു ക്ലാസിനു വെളിയിൽ ഇറങ്ങി… നേരെ പ്രിൻസിയുടെ റൂമിലേക്ക് കയറി… പ്രിൻസി അവിടെ എന്തോ തിരക്കിലായിരുന്നു ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. പണിയെല്ലാം കഴിഞ്ഞ് അവർ ഞങ്ങളെ ഒന്ന് നോക്കി… എന്നിട്ട് കണ്ണിലിരുന്ന കണ്ണാടി ഊരി ടേബിളിൽ വെച്ചു…