“ഇതാണ് എന്റെ നാത്തൂൻ ആകാൻ പോകുന്ന ആൾ ജെന്ന ”ആഫി എനിക്ക് ജന്നയെ പരിചയപ്പെടുത്തി… ഞാൻ ജന്നയെ നോക്കി ഒന്ന് ചിരിച്ചു അവളും എന്നെ നോക്കി ചിരിച്ചു…
“എന്നാ ഞങ്ങൾ പോകട്ടെ.. ഇപ്പൊ സമയം 10 ആയി ഞങ്ങൾ ഒരു 11.30 ആകുമ്പോൾ ഇങ് എത്താം ”
“അപ്പൊ ഞാനോ ”
“ഇക്ക വണ്ടി അങ്ങോട്ട് പാർക്ക് ചെയ്തിട്ട് wait ചെയ്.. ഞങ്ങൾ ഇങ് വരാം ” എന്ന് പറഞ്ഞു അവൾ ജെന്നയുടെ കൂടെ കയറി പോയി… ഞാൻ ജന്നയെ ഒന്ന് മനസ്സിൽ ഓർത്തു… മാൻപേട മിഴികൾ കറുപ്പും നീലയും ചേർന്നുള്ള കണ്ണുകൾ കുഞ്ഞ് മൂക്ക് ചുവന്ന ചുണ്ടുകൾ നുണക്കുഴി ഉള്ള കവിളുകൾ… ആവശ്യത്തിന് ശരീരം ഉള്ള ഒരു കുട്ടി.. പെട്ടന് ഒരു മുഖം എന്റെ മനസിലേക്ക് ഓടി കയറി വന്നു ഐഷ.. എറണാകുളം കളമശേരി പോളിടെക്‌നിക്കിൽ എന്റെ ജൂനിയർ ആയി വന്ന കുട്ടി…
« ഇനി നമുക്ക് എന്റെ കോളേജ് കാലത്തേക്ക് പോകാം »
പത്തിലും +2വിലും അത്യാവശ്യം മാർക്ക് ഒക്കെ ഉള്ളത്കൊണ്ട്… നല്ല കോളേജിൽ തന്നെ സീറ്റ് കിട്ടി.. എല്ലാരേയും പോലെ കോളേജിൽ അടിച്ചു പൊളിച്ചു നടക്കാൻ തന്നെ ഞാനും തീരുമാനിച്ചു…അവിടെ എനിക്ക് കിട്ടിയത് നല്ല രണ്ട് കൂട്ടുകാരെ ആയിരുന്നു… ആദിൽ, വിവേക്. എന്ത് കാര്യത്തിനും കൂടെ നിൽക്കുന്ന രണ്ട് പേർ… അവർ വേറെ സ്ഥാലത്തു നിന്ന് വന്ന് റൂം എടുത്ത് താമസിക്കുന്നവർ ആയിരുന്നു… അങ്ങനെ ആർട്സിലും സ്പോർട്സിലും എല്ലാം ഞങ്ങളുംപങ്കാളി ആയി.. രണ്ട് വർഷം കഴിഞ്ഞു .. ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയി.. ഫ്രഷേഴ്‌സ്ടെയുടെ അന്ന് ഞങ്ങൾ മൂന്നും എന്റെ വീട്ടിൽ നിന്ന് ഫുഡും കഴിച്ചു കോളേജിലേക്ക് യാത്രയായി..2 ബൈക്കിൽ ആയിരുന്നു യാത്ര… ഞങ്ങൾ വണ്ടി കോളേജിലേക്ക് കയറ്റുമ്പോൾ കാണുന്നത് വരിവരിയായി നടന്നു വരുന്ന കുറെ പിള്ളേരെ ആണ്…
“ടാ ഇന്ന് കുറെ പെൺപിള്ളേർ വന്നിട്ടുണ്ട് നമ്മൾ അല്ലെ സീനിയർസ്.. ഇന്ന് ഒരെണ്ണത്തിനെ എങ്കിലും set ആക്കി എടുക്കണം ” എന്റെ കൂടെ ഇരുന്ന വിവേക് പറഞ്ഞു…