‘ശേ അങ്ങനെ പറയണ്ടായിരുന്നു… ഒന്നുമില്ലേലെങ്കിലും എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.. എന്റെ പെങ്ങൾ അല്ലെ ’ പെട്ടന്ന് ഒരു വണ്ടി ഹോൺ അടിച്ചു സ്പീഡിൽ പോയി… അപ്പോഴാണ് എനിക്ക് ബോധം വീണത്… ഞാൻ പെട്ടന്ന് വണ്ടി സൈഡിലേക്ക് വളച്ചു മാറ്റി…
“ അതെ ഇക്കാക്ക് കല്യാണം വേണ്ടന്ന് പറഞ്ഞു എന്നെ കൂടെ കൊല്ലരുത്… എനിക്ക് ഇനിയും ജീവിക്കണം ” അവൾ എന്നെ നോക്കാതെ പറഞ്ഞു…
“അത് ഞാൻ പഴയതൊക്കെ ഓർത്തുപോയി ”
“എന്തിനാ ഇപ്പൊ അതൊക്കെ ഓർക്കാൻ പോണേ… അതൊക്കെ മറക്കാൻ വേണ്ടി ആണ് ഞാൻ ഒരു കൊച്ചിനെ കണ്ട് പിടിച്ചു തരാം എന്ന് പറഞ്ഞത്… അപ്പൊ കല്യാണം വേണ്ട പോലും ” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല പിന്നെ നിശബ്ദത ആയിരുന്നു… അവളുടെ ചെക്കന്റെ വീട്ടിലോട്ട് പോണ വഴിയിൽ വെച്ച് അവൾ ആ നിശബ്ധത ബേധിച്ചു സംസാരിച്ചു…
“വണ്ടി ഇവിടെ നിർത്തിയാൽ മതി ഇക്ക.. അവൾ ഇങ്ങോട്ട് വരും ” എന്ന് പറഞ്ഞു അവൾ ഫോൺ എടുത്ത് അവളുടെ നാത്തൂനെ വിളിച്ചു…
“നീ എന്ത് ഉദ്ദേശത്തില വീണ്ടും ആ കൊച്ചിനെ വിളിച്ചേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോഴേ കല്യാണം വേണ്ടന്ന്” ഞാൻ ചോദിച്ചു…
“ ഇത് അതിനൊന്നും അല്ല… ഞങ്ങൾ ഒരുമിച്ചാണല്ലോ പഠിച്ചത്.. ഞങ്ങളുടെ കൂട്ടുകാരികളുടെ ഒക്കെ വീട്ടിൽ പോകാന. പിന്നെ വേണ്ടന്ന് പറയുന്ന ആളെ നിർബന്ധിച്ചിട്ട് കാര്യം ഇല്ലല്ലോ ”
പിന്നെ അവൾ ഫോണിൽ ആരോടോ ചാറ്റിങ് ആയി.. ഞാൻ അവളോട് ഒന്നും സംസാരിക്കാനും പോയില്ല… അപ്പോഴാണ് ഒരു yamaha ray വന്ന് ഞങ്ങളുടെ കാറിന്റെ അവിടെ നിർത്തിയത്. ഒരു ഓറഞ്ച് കളറിൽ പൂക്കൾ ഒക്കെ ഉള്ള ഒരു ടോപ്പും പലസയും ഒക്കെ ഇട്ട്.. കവിളിൽ നുണക്കുഴി ഒക്കെ ഉള്ള ഒരു കുട്ടി… ഞാൻ അവളെ തന്നെ ശ്രെദ്ധിച്ചു നോക്കി ഇരുന്നു… ഡോർ അടയുന്ന ശബ്ദം കേട്ടാണ് ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റിയത്… നോക്കുമ്പോൾ ഞാൻ കാണുന്നത് ആഫി ഇറങ്ങി അവളുടെ അടുത്ത് സംസാരിച്ചിട്ട് എന്റെ അടുത്ത് വന്ന് വിൻടോയിൽ മുട്ടുന്നു… ഞാൻ ഗ്ലാസ് താത്തു..