വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 9
Wolf-Lockdown in Paripally Part 9 | Author : Richie
[ Previous Part ]
കഥയ്ക്ക് ചേരുന്ന രീതിയിൽ ഈ ഭാഗം എന്നാൽ ആകുംവിധം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടപെടും എന്ന് കരുതുന്നു. അടുത്ത ഒരു ഭാഗത്തോട് കൂടി ഈ കഥ തീർക്കണം എന്ന് കരുതുന്നു. കഥയ്ക്ക് ഇതുവരെ സപ്പോർട്ട് തന്ന എല്ലാവര്ക്കും നന്ദി. തിരക്കുകളിൽ നിന്നും മോചനം കിട്ടിയാൽ തുടർന്നും എന്തെങ്കിലും പുതിയ കഥയുമായി വരണം എന്ന് കരുതുന്നു.
കഥ തുടരുന്നു:-
ആലപ്പുഴയിൽ:
ആശ:- എന്താടാ വിളിച്ച വരാത്തത്? ഇങ്ങു വന്നു ഇവിടെ ഇരിക്ക്.
അജു സംശയിച്ചു റൂമിന്റെ ഉള്ളിലേക്ക് നടന്നു കയറി. എന്നിട്ടു നടന്നു ചെന്ന് ആശയുടെ അടുത്ത് കട്ടിലിൽ ഇരുന്നു. ആശ അപ്പോൾ എഴുന്നേറ്റു നേരെ ഇരുന്നിട്ട് അവനെ നോക്കി.
ആശ:- എന്താ നിന്റെ പ്രശ്നം?
അജു:- എന്താ ചേച്ചി? എന്ത് പ്രശ്നം?
ആശ:- രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുകയാ. നിനക്ക് എന്റെ മുഖത്തു നോക്കാൻ മടി ആണല്ലോ. എന്താ കാര്യം?
അജു:- (അല്പം ഭയത്തോടെ) ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്?
ആശ:- അജു നിന്നെ കുഞ്ഞുനാൾ മുതൽക്കേ ഞാൻ കാണാൻ തുടങ്ങിയതാ. നിന്റെ മുഖം ഒന്ന് മാറിയാൽ ഞാൻ അറിയും. എന്താ നിന്റെ ഉള്ളിലെ വിഷമം? എന്നോട് പറ.
അജു:- ആശേച്ചിക്കു വെറുതെ തോന്നുന്നതാ. എനിക്ക് ഒരു വിഷമവും ഇല്ല.
ആശ:- (ദേഷ്യത്തിൽ)മുഖത്തു നോക്കി സംസാരിക്കെടാ. രാവിലെ മുതൽ ഞാൻ കാണുവാ നിനക്കെന്റെ മുഖത്തു നോക്കാൻ മടി. കാര്യം എന്താണെന്ന് ഇപ്പോൾ പറഞ്ഞോണം.
പെട്ടെന്നുള്ള ആശയുടെ ദേഷ്യത്തിൽ അജു ഞെട്ടിപ്പോയി. അവൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു. ആശേച്ചി ഇത് എന്തായാലും വിടാനുള്ള ഉദ്ദേശം ഇല്ല. സത്യം തുറന്നു പറയാനും പറ്റില്ല. അജു ആകെ വിഷമത്തിലായി. എസിയുടെ തണുപ്പിലും അവൻ വിയർത്തു കുളിച്ചു. മറ്റു വഴിയില്ലാത്തതു കൊണ്ട് അവൻ ഒരു അറ്റ കൈ അടവ് ഇറക്കി. അവൻ പെട്ടെന്ന് ചാടി എണീറ്റു. എന്നിട്ടു ആശയോട് ദേഷ്യത്തിൽ പറഞ്ഞു.