എനിക്കായി കരുതിവച്ചതു 2 [Akhil]

Posted by

3 മണി ആയി കോവളം ബീച്ചിൽ എത്തിയപ്പോ. വണ്ടി വെച്ച് ബാഗും തൂക്കി ബീച്ച്ലേക്ക് ഇറങ്ങി.പൊതുവെ ഇന്ന് ആളുകൾ കുറവായിരുന്നു ബീച്ചിൽ. ആദ്യം കടലിലോട്ട് ഇറങ്ങിയത് അവൾ ആയിരുന്നു ഞൻ കരയിൽ തന്നെ നിന്ന് ഡ്രസ്സ്‌ നനഞ്ഞാൽ പിന്നെ ട്രെയിനിൽ ഇരിക്കുമ്പോൾ മൊത്തത്തിൽ ഇറിറ്റേഷൻ ആകും. അവൾ അതൊന്നും കാര്യം ആക്കാതെ. ബാഗ് എന്റെ കയ്യിൽ തന്നിട്ട് കടലിലോട്ട് ഇറങ്ങി. ആദ്യത്തെ തിരയിൽ തന്നെ അവളുടെ ചുരിദാറിന്റെ പാന്റ് പകുതി നനഞ്ഞു. അതൊന്നും അവൾ കാര്യമാക്കുന്നതേ ഇല്ല.

വീട്ടുകാരുടെ തടവറയിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ബാലികയെ ആണ് ഞൻ അവിടെ കണ്ടത്.. കടലിൽ നിന്നും കേറുന്നേയില്ല. കൂട്ടിനു ഒരു 6 വയസ്സുകാരി കൊച്ചിനേം കിട്ടി. രണ്ടു പേരുടെയും കളികൾ നോക്കി ഞൻ കരയിൽ തന്നെ നിന്ന്.. എന്തോ അത്‌ കണ്ടു നില്കാൻ നല്ല രസമായിരുന്നു. ഞൻ അവളെ തടഞ്ഞതും ഇല്ല.

ഞൻ പയ്യെ അവിടെ ഇരുപ്പായി എനിക്ക് മനസിലായി ഇപ്പോളൊന്നും ഇത് കഴിയില്ല എന്ന്. കൂട്ടിനു ആ കുട്ടിയും അതിന്റെ അമ്മയും. അവർ എവിടെ ഉള്ളതാണോ എന്തോ . അവളും ആയി സംസാരിക്കുണ്ട്. അതിനിടക്ക് എന്നേ ചൂണ്ടി കാണിച്ച എന്തോ അവൾ പറഞ്ഞു. കുറച്ചു കഴിഞ്ഞു അവർ പോയി. അപ്പൊ അവളും എന്റടുത്തു വന്നിരുന്നു.അവളുടെ ഇട്ട ഡ്രസ്സ്‌ മുഴുവനും നനഞ്ഞു അവൾ ഇപ്പോഴും അതൊന്നും കാര്യമാക്കുന്നില്ല. എന്തെക്കെയോ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറയുന്നുണ്ട്. ഒരു 22 വയസ്സുകാരി കാരി അല്ലായിരുന്നു അത്‌..

ഞാൻ : നിനക്ക് എന്താ പറ്റിയെ. ഭയങ്കര സന്തോഷം ആണല്ലോ

അതെ ഞൻ ആദ്യം ആയിട്ട കടലിൽ ഇറങ്ങണ

അപ്പൊ അന്ന് നിന്നെ ബീച്ചിൽ വെച്ച് കണ്ടതോ

അന്നും കൂടെ ഉള്ള ആരും വരൂല്ല

ഇവിടെ വന്നതിൽ പിന്നെ നേരെ ഒന്നു കടൽ കണ്ടത്. അച്ഛനും അമ്മയും എങ്ങും കൊണ്ട് പോകില്ല. അവിടെ അഡ്മിഷൻ കിട്ടിയിട്ടും. അവിടെ ചേരാതെ ഇങ്ങോട്ട് പോന്നത് തന്നെ അത്‌ കൊണ്ട. സ്വന്തം ഇഷ്ടപ്രേകരം എവിടെ വേണേലും പോകാല്ലോ ആരും തടയാൻ ഇല്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *