നളിനി അവന്റെ അമ്മയായി കടന്നു വന്നപ്പോൾ അവനു വെറും 6 വയസ്സ്… അന്ന് നന്നേ ചെറുപ്പം ആയിരുന്ന നളിനി വളരെ സുന്ദരിയും അതിനുപരി എല്ലാവരോടും ഉള്ള പെരുമാറ്റവും അവളെ ആ വലിയ കുടുംബത്തിലെ പ്രിയപ്പെട്ടവൾ ആക്കി… അമ്മ ഇല്ലാത്ത വിഷമം സതീഷ് പയ്യെ പയ്യെ മറന്നിരുന്നു… അവന്റെ ഇളയ സഹോദരികൾ… വീണയും പപ്രവീണയും… രണ്ടാനച്ഛനും രണ്ടമ്മക്കും പിറന്നവർ ആയിരുന്നെങ്കിലും അവർ ഒരൊറ്റ മനസ്സ് പോലെ ആണ് വളർന്നു വന്നത്… അല്ലെങ്കിൽ ഉണ്ണികൃഷ്‌ണൻ അങ്ങനെ ആണ് വളർത്തി കൊണ്ട് വന്നത്… പോലീസുകാർ അവനെ ചുറ്റും വളഞ്ഞ് നിന്ന് സംരക്ഷിച്ചുകൊണ്ട് തിങ്ങി നിറഞ്ഞ ആളുകളുടെ മധ്യത്തിലൂടെ പോലീസ് വാഹനത്തിലേക്ക് കൊണ്ട് പോയി… എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും പോലീസുകാർക്ക് ജനങ്ങളുടെ വികാരത്തെ പിടിച്ചു നിർത്താൻ സാധിച്ചില്ല… ചിലരുടെ ചുരുട്ടി പിടിച്ച മുഷ്ട്ടികൾ സതീഷിന്റെ മുഖത്ത് പതിച്ചു… അവന്റെ മുഖം പോറി.. പിന്നെ അവന്റെ മൂക്കിന്റെ ഉള്ളിൽ നിന്നും ചോര പുറത്തേക്ക് വന്നു… എസ് ഐ ബിജുവും പോലിസുകാരും ആളുകളെ ലാത്തി കൊണ്ട് തള്ളി മാറ്റി… അടികൊണ്ട സതീഷ് നിലത്ത് വീണിരുന്നു… “തല്ലികൊല്ലടാ ആ പൊലയാടി മോനെ…” വീണു കിടക്കുന്ന അവന്റെ നെഞ്ച് നോക്കി ഒരാളുടെ കാൽ നീണ്ടു വരുന്നത് അവൻ കണ്ടു… അടുത്ത നിമിഷം ഒരു പോലിസുകാരൻ അയാളെ പിടിച്ചു മാറ്റി… സതീഷ് നിലത്ത് നിന്ന് എഴുന്നേറ്റു… അവന്റെ ചുണ്ടുകളിലൂടെ രക്തം ഒഴുകി വായിലേക്ക് എത്തിയിരുന്നു… വിലങ്ങിട്ട കൈകൾ കൊണ്ട് അവൻ മുഖം ഷർട്ടിൽ തുടച്ചു… അവന്റെ ശ്വാസം ഉച്ചത്തിലായി… കണ്ണുകൾ മുഴുവൻ തുറക്കാൻ സാധിച്ചിരുന്നില്ല…
പോലീസുകാർ സതീഷിനെ ആൾക്കൂട്ട ആക്രമണത്തിന്റെ ഇടയിൽ നിന്നും വിദഗ്ദ്ധമായി പോലീസ് ബസിൽ കയറ്റി… അവന്റെ മുഖം ആരുടെയോ കൈ പതിഞ്ഞ് ചുവന്നിരുന്നു… അവന്റെ കണ്ണുകൾ വെള്ളം നിറഞ്ഞിരുന്നു… അടികൊണ്ടത് കണ്ണിലാണെ… അല്ലാതെ അവന്റെ വിഷമം ആണെന്ന് കരുതല്ലേ… അവൻ ബസിന്റെ സീറ്റിൽ ഇരുന്നു…
അവന്റെ ചിന്തകൾക്ക് പ്രകാശവേഗം നൽകുകയായിരുന്നു… അൽപ്പം കഴിഞ്ഞപ്പോൾ കൂട്ടു പ്രതികൾ ആയ ഭുവനനും സമീറും ഷാജിയും ബസിൽ എത്തി… അവൻ അവരെ നോക്കി… ആ കണ്ണുകളിലെ വികാരം എന്തായിരുന്നു… അറിയില്ല… പക്ഷെ അവരുടെ കണ്ണിൽ പുച്ഛം കലർന്നിരുന്നു… ഭുവനൻ, സമീർ, ഷാജി… പ്രശസ്ത ഗുണ്ടാ തലവൻ മാട്ടുപ്പെട്ടി ഗ്രിഗറിയുടെ കൂടെയുള്ളവർ… “അങ്ങോട്ട് കേറി ഇരിക്കടാ..” പോലീസുകാരുടെ ആക്രോശം… ബസിനു പുറത്ത് മാധ്യമപ്രവർത്തകരുടെ ബഹളം…എക്സ്ക്ലൂസിവിനായുള്ള പരക്കം പാച്ചിൽ… മുഴുനീള പീഡന ചാർട്ടുമായി ചില മാധ്യമങ്ങൾ… കിട്ടിയ അവസരം മുതലെടുത്ത് ചോദ്യശരങ്ങൾ എയ്യുന്ന മാധ്യമ വാലാട്ടികളിൽ നിന്നും അവൻ മുഖം തിരിച്ചു… അവസാനം താൻ ഇതിൽ പെട്ടിരിക്കുന്നു… കുറ്റവാളി ആണെന്ന് കോടതി സ്ഥിരീകരിച്ച സ്ഥിതിക്ക്… കൊലക്കയറിൽ കുറഞ്ഞതൊന്നും അവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല… തന്റെ ചെറിയ ചെറിയ തെറ്റുകൾ… അവസാനം വലിയ വലിയ തെറ്റിലേക്ക്… അവസാനം ദാ… ഈ കോടതിയുടെ മരക്കൂട്ടിനുള്ളിൽ… ചിതലരിച്ചു പോയ സ്വപ്നങ്ങൾ…