അവളുടെ അമ്മ നിച്ചുന്റെ മുഖം കണ്ടു..
“”എന്ത് പറ്റി ഇവന് വല്ല പ്രശ്നമുണ്ടോ…..
രമ്യാ നിശൂനേം നോക്കി അച്ചനേം അമ്മയേം നോക്കി എന്നിട്ട് മെല്ലെ മൂളി….
അവരോട് നടന്നത് പറഞ്ഞു……..
അവളുടെ അച്ഛൻ അവരെ നോക്കി…
“മോളെ ഇതിൽ ഇപ്പൊ എന്ത് പറയാനാ ആദ്യം ഇത് സത്യമാണോ അല്ലയോ എന്നു നിങ്ങൾ അനേഷിക്കു അങ്ങനെ ഒന്നും നടന്നില്ലേ നമുക്ക് ഒരു ചെറിയ കളി കളിക്കാം……
അവളുടെ അച്ഛൻ രാഷ്ട്രീയ നേതാവയത് കൊണ്ട് അവനു ചെറിയ പ്രതീക്ഷ വന്നു…
അമ്മ :രണ്ട് പേരും ആദ്യം ഒന്ന് ഫ്രഷ് ആകു എന്നിട്ട് വല്ലതും കഴിക്കു….. എന്നിട്ട് ആലോചിക്കാം നമുക്ക്.
നിയാസ് :എനിക്കു വേണ്ട അമ്മാ……
അവളുടെ അമ്മ രമ്യായെ നോക്കി
“മോളെ ഷാഹിനക് ഒന്ന് വിളിച്ചേ….
നിയാസ് പെട്ടന്നു നേരെ ഇരുന്നു കൊണ്ട്
“എന്തിനാ ഉമ്മിയെ വിളിക്കുന്നെ…..
അമ്മ :എന്നാ മര്യാദക് പോയി ഫ്രഷായി വാ… രണ്ടാളും….
അവർ അവിടുന്ന് ചായ കുടിച്ചു ഇറങ്ങി…..
അവളുടെ ഡിയോ യിൽ പുറകിൽ ഇരിക്കുന്ന അവൻ അവളുടെ പിന്കഴുത്തിൽ താടി കുത്തി എന്തോ ആലോചിച്ചു ഇരിക്കേണ്…..
രമ്യാ :ടാ ടെൻഷൻ ആകാതെ…. നീ ഒന്ന് മര്യാദക് ഇരിക്ക്…..
അവൻ മുഖം എടുത്തു കൊണ്ട്
“പറ്റുന്നില്ലഡോ എന്നാലും അവള് അതിനു സമ്മതിച്ചു കാണുമോ..
രമ്യാ :നമ്മൾ അവിടെ എത്തുമ്പോ അറിയാലോ റിലാക്സ് മാൻ……..
വിചാരിച്ച പോലെ അഞ്ചുസിന്റെ വീട്ടിൽ എത്തി അവിടെ അവളുടെ അച്ഛൻ ഇല്ലന്ന് തോന്നണു….. അവളുടെ മുത്തശ്ശിയും അമ്മയും ഇരിപ്പുണ്ട്……
അമ്മ :നിങ്ങൾ അഞ്ചുന്റെ കൂടെ പഠിക്കുന്ന അല്ലെ….
രമ്യാ :അതെ അമ്മ അവൾ ഒരാഴ്ച ആയിലെ വന്നട്ട് ഒരറിവുമില്ലത്തോണ്ടു അനേഷിക്കാൻ വന്നാണ്…..
പെട്ടന്നു അങ്ങോട്ട് അവളടെ ചേച്ചി വന്നു…
“”ആഹാ നിങ്ങളോ… അമ്മെ ഇവർക് ചായ എടുക്കു….
രമ്യാ :ആയോ ഒന്നും വേണ്ട…. ചേച്ചി ഒന്ന് ഇങ്ങോട് വരോ ഒരു കാര്യം പറയാൻ ഇണ്ട്….
അവൾ രമ്യേ നോക്കി കൊണ്ട് അങ്ങോടു മാറി നിന്നു….
രമ്യാ :എനിക്ക് എങ്ങനെ പറയേണ്ടത് എന്നറിഞ്ഞൂടാ…. പക്ഷെ…..