മുറിയിൽ ചെറിയ ബെഡ് ലാംബ് കത്തിച്ചുവെച്ചു ഞാൻ ഇരുന്നു അതിനിടയിൽ സാധാരണത്തെപോലെ വിവേക് വിളിച്ചു ഞാൻ സംസാരിച്ചു ഗുഡ് നൈറ്റ് വിഷചെയ്തു ഞാൻ അവനെ ഉറക്കി കിച്ചു പതിനൊന്നും മണിയാകുമ്പോൾ എത്താം എന്ന് പറഞ്ഞിരുന്നു . ഞാൻ അതിനുപ്രകാരം കാത്തിരുന്നു പെട്ടെന്ന് ഞങ്ങളുടെ മാവിൻ്റെ ഇലകൾ ഇളകുന്നതുകണ്ടപ്പോൾ എനിക്ക് മനസ്സിലായി കിച്ചു മരത്തിൽ കയറിയിട്ടുണ്ടെന്ന്
ഞാൻ ജനൽവാതിലിനടുത്തേക്ക് നിന്ന് ഞാൻ അകത്തെ ബെഡ് ലാംബ് അണച്ചു , എന്നിട്ടു പതിയെ റൂമിനു പുറത്തേക്കു നടന്നു പുറമെനിന്നും ഞാൻ വാതിൽ ലോക്ക് ചെയ്തു എന്നിട്ടു പുറത്തേക്ക് നടന്നു വീടിനുമുകളിലേക്കുള്ള വാതിൽ തുറന്നു ഞാൻ അതും പുറത്തുനിന്നു ലോക്ക് ചെയ്തു മരങ്ങളുടെ തണലും ഉള്ളതിനാൽ പുറമെനിന്ന് ആർക്കും ഞങ്ങളെ കാണാൻ കഴിയില്ല
അങ്ങിനെ ഒരു വർഷത്തിനുമീതെയായി ഞാൻ സ്ഥിരം ചാറ്റ് ചെയ്തിരുന്ന കിച്ചു ഇതാ എൻ്റെ മുമ്പിൽ , ആദ്യമായി കാണുന്നതിലുള്ള സന്തോഷവും ആകാംക്ഷയും എന്നിൽ നിറഞ്ഞിരുന്നു
ഹായ് കീർത്തു …
ഫോണിൽമാത്രം കേട്ടിരുന്ന ശബ്ദം ഇപ്പോൾ നേരിട്ട് … കിച്ചു ,ഞാൻ ഒരിക്കലും കാണില്ലെന്ന് കരുതിയതാണ് പക്ഷെ നമ്മൾ വിചാരിക്കുന്നതല്ലല്ലോ ദൈവം നടപ്പിലാക്കുന്നത്
ദൈവത്തിൻ്റെ ഈ തീരുമാനത്തിൽ ഞാൻ സന്തോഷവാനാണ് . ഒന്നുമല്ലെങ്കിലും എൻ്റെ ബ്യൂട്ടി ക്വീനിനെ ഒളിഞ്ഞു കണ്ടിരുന്നത് കിച്ചുവായി മുഖത്തോടു മുഖംനോക്കി നില്ക്കാൻ കഴിഞ്ഞല്ലോ അതിനും വലിയ സന്തോഷം എനിക്കില്ല . പക്ഷെ എനിക്ക് പേടിയുണ്ടായിരുന്നു
എന്തിനാണ് പേടി
എൻ്റെ ബ്യൂട്ടി ക്യൂൻ എന്നെ കണ്ടാൽ എന്നോട് സംസാരിക്കുമോ എന്നുപോലും ഞാൻ പേടിച്ചിരുന്നു എൻ്റെ കിച്ചു നീ ശരീരത്തിൻറെ നിറത്തിനെയാണോ നീ പേടിക്കുന്നത് … ഞാൻ എൻ്റെ മൊബൈലിൻ്റെ ലൈറ്റ് ഓണാക്കി ഞാൻ അവനു എതിരായി നിന്നു . ഞാൻ ഒരു കാര്യം പറയട്ടെ എനിക്ക് കിച്ചുവിന് ഈ നിറംതന്നെ ധാരാളമാണ് . എന്നിൽനിന്നും മാറി ഒളിച്ചുനിന്ന എൻ്റെ സുന്ദരകുട്ടന് എന്നുപറഞ്ഞു ഞാൻ ആ കവിളിൽ ഒരു മുത്തം നല്കിയപ്പോൾ കിച്ചു തരിച്ചു നിൽക്കുകയാണ്
കിച്ചു നിന്നോട് ഞാൻ വരാൻ പറഞ്ഞ കാര്യം എന്താണെന്ന് അറിയാമോ ?