ഞാൻ കീർത്തന 3 [ഭാഗ്യ]

Posted by

ഞാൻ വരാം, നീ പറഞ്ഞാൽമതി ഇപ്പോൾ വരണോ ?

നീ എപ്പോൾ വന്നാൽ എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ പറ്റില്ല അമ്മയെല്ലാം ഉണ്ടല്ലോ , പുറത്തേക്ക് ഇറങ്ങാനും സമ്മതിക്കില്ല

കീർത്തു ഞാൻ രാത്രിയിൽ വന്നാലോ …

നിനക്ക് വരാൻ പറ്റുമോ ?

ഞാൻ വരാം . നീ വരുന്ന കാര്യം ഒരിക്കലും നിൻ്റെ ഫോണിലൂടെ പറയാനോ വിളിക്കാനോ എന്തിനു വരുന്നതുവരെ എന്നെ വിളിക്കാനോ പാടില്ല . വീട് നിനക്കറിയാമോ ?

ആ മെയിൻ ജങ്ക്ഷൻ കഴിഞ്ഞുള്ള പോക്കറ്റ് റോഡല്ലേ

അതെ ആ തിരിവ് കഴിഞ്ഞു നീല പെയിന്റടിച്ച വീട്

രാത്രിയിൽ അത് കാണുമോ ?

തിരിവ് കഴിഞ്ഞാൽ ഞങ്ങളുടെ വീട് കുറച്ചു ഒറ്റപെട്ടതാണ് അതുകൊണ്ട് പെട്ടന്ന് അറിയാം , തിരിവ് കഴിഞ്ഞാൽ മതിലുചാടി വീടിൻ്റെ പിന്നിലേക്കുവന്നു, മരം കയറാൻ അറിയാമെങ്കിൽ നല്ല തത്തമ്മച്ചുണ്ടൻ മാവുണ്ട് അതിൻ്റെ മുകളിൽ കയറിയാൽ എൻ്റെ വീടിനുമുകളിലേക്കു സുഖമായി എത്താം വീടിനു മുൻ വശത്തുകൂടി വരാൻ നിൽക്കരുത് , കാരണം അവിടെ സ്ട്രീറ്റ് ലൈറ്റ് ഉണ്ട് അത് കണ്ടു ആരെങ്കിലും രാത്രിയിൽ വരുന്നുവെങ്കിൽ നിന്നെ കാണാൻ ചാൻസ് കൂടുതലാണ് .മനസ്സിലായോ?

മനസ്സിലായി … പിന്നെ വേറെ ഒരു കാര്യം , എന്നെ നേരിട്ടു കണ്ടിട്ട് ഞാൻ ഉദ്ദേശിച്ച ഇങ്ങിനെയല്ല എന്നുപറഞ്ഞു ഒഴിവാക്കാനാണെങ്കിൽ ഇപ്പോൾത്തന്നെ ഞാൻ വരുന്നില്ല ഈ കിട്ടുന്ന സുഖംകൂടി ഇല്ലാതാക്കണ്ടല്ലോ

നീ എങ്ങിനെ വിരൂപനായാലും എനിക്ക് പ്രശ്നമല്ല , പക്ഷെ ഇന്നുവരെ നീ എന്നെ ചതിച്ചിട്ടില്ല എന്ന ഒരു വിശ്വാസമുണ്ട് അത് നീ തെറ്റിക്കരുത്

അത് ഒരിക്കലും ഈ കിച്ചുവിൻ്റെ അടുത്തുനിന്നും ഉണ്ടാകില്ല

അതുമതി എനിക്ക്

അപ്പോൾ രാത്രികാണാം വീണ്ടും ഓർമിപ്പിക്കുന്നു ഇനി ഫോൺ വിളിക്കാൻ നിൽക്കരുത് അതിൻ്റെ കാര്യം ഞാൻ വ്യകത്മാക്കിത്തരാം

ഞാൻ കിച്ചുവുമായി ഫോൺ വെച്ച് നോക്കുമ്പോൾ അമ്മയെയും കിരണിനെയും കാണാനില്ല . ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ സ്റ്റെപ്പുകൾ ഇറങ്ങി ഞാൻ താഴെയുള്ള അമ്മയുടെ മുറിയിൽ എത്തിനോക്കി അവിടെ കാണാനില്ല അടുത്തുള്ള മുറിയിലും നോക്കി അവിടെയും കാണാനില്ല … കിച്ചണിലും സ്റ്റോറിലൊന്നും അവരില്ല .

Leave a Reply

Your email address will not be published. Required fields are marked *