കുളപ്പുരയും കുറെ പടികളും ഒക്കെ ഉള്ള ഒരു സെറ്റ്അപ്പ് ആണ്.വീടും ഏതാണ്ട് അത് പോലെ തന്നെ.അകത്തേക്ക് കയറിയതും ആരോ വാതിൽ അടച്ചു നോക്കുമ്പോൾ ദേ അവൾ.നല്ല നിലാവ് ഉള്ളത് കൊണ്ട് പരസ്പരം കാണാം.
“എടി നീ എന്റെ ദേഹത്തു ചായ തട്ടി ഇടും അല്ലേടി”
ഞാൻ മാക്സിമം കലിപ്പിട്ടിട്ടും അവൾക്ക് കുലുക്കം ഒന്നുമില്ല.വാതിലും ചാരി തന്നെ നിൽക്കുവാന്
“നിന്നെ എന്തിനാ വിളിപ്പിച്ചേ എന്നറിയോ,നായകന്റെ ഹീറോയിസം കണ്ടു മയങ്ങി വീണിട്ടോന്നുമല്ല”
അവൾ വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു.
“എടി നീ!” ”
ഞാൻ പറയാൻ തുടങ്ങിയതും അവൾ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.
“ഞാനിപ്പോൾ അലറി വിളിക്കാൻ പോവാ നീ എന്നെ കേറിപ്പിടിക്കുന്നെ എന്നും പറഞ്ഞ് ഓടി കൂടുന്നവരോട് ഞാൻ പറയും phone ചെയ്യാൻ പുറത്തിറങ്ങിയ എന്നെ നീ തട്ടി കൊണ്ട് വന്നതാണെന്ന്.”
അത്രയും പറഞ്ഞവൾ ഒരു പുച്ഛച്ചിരി ചിരിച്ചു. ഈ കൂത്തിച്ചി എന്നെ ഇവിടേക്ക് വിളിച്ചത് ഇത്രയും വലിയൊരു പണി തരാൻ ആയിരുന്നോ എന്റെ ദൈവമേ.കുളത്തിൽ ചാടി അക്കരക്ക് നീന്തിയാലോ എന്ന എന്റെ ചിന്തക്ക് ആ ഉയർന്നു നിൽക്കുന്ന മതിൽ അപ്പോൾ തന്നെ തടസം നിന്ന്.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ മരവിച്ചു ഇരുന്നു പോയി .
(തുടരും )
കാര്യമായി എഴുതി ശീലം ഒന്നുമില്ല അതിന്റേതായ എല്ലാ കുറവുകളും ഉണ്ടാവും .അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക .