ഇതിപ്പോ അങ്ങോട്ട് ചെല്ലാൻ പറഞ്ഞ സ്ഥിതിക്ക്…. ആരാവും???
വേഗം തന്നെ അകത്തേക്ക് കടന്ന് പൂജാതട്ടിൽ നിന്ന് ഭസ്മമെടുത്ത് നെറ്റിയിൽ തൊട്ട് പുറത്തെ മുറിയിലേക്ക് ചെന്നു..
“ആ!!! സുധേട്ടനായിരുന്നോ??
എപ്പോഴാ വന്നേ ഏട്ടൻ??? ഞാൻ കരുതിയത് ആരെങ്കിലും സമയം നോക്കാനോ മറ്റോ വന്നതാവുമെന്നാ..
അതാ ഇങ്ങോട്ട് വരാഞ്ഞത്…”
അകത്ത് രമേഷേട്ടനോടൊപ്പം സംസാരിച്ചുകൊണ്ടിരുന്നിരുന്നത് പുള്ളിക്കാരന്റെ ഏറ്റവും മൂത്ത ചേട്ടനായിരുന്നു, “സുധാകരൻ”… എന്റെ ചോദ്യം കേട്ട് സുധേട്ടൻ കസേരയിൽ നിവർന്നിരുന്ന് ചിരിച്ചു….
“സമയം നോക്കാൻ വരുന്നവരുടെ സമയം മൊത്തം തെറ്റിച്ചുവിടലല്ലേ നിന്റെ ഭർത്താവിന്റെ പണി…
ഞാനെന്തായാലും എന്റെ സമയം നോക്കാൻ വന്നതല്ല കേട്ടോ…”
അവരുടെ കുടുംബത്തിൽ അല്പമെങ്കിലും ഈ വക അന്ധവിശ്വാസങ്ങളിൽ നിന്നൊക്കെ ഭേദപ്പെട്ടുനിന്നിരുന്നത് സുധാകരേട്ടൻ മാത്രമാണ്.. ജാതകം നോക്കാതെ പെണ്ണിനെ കെട്ടാൻ സമ്മതിക്കില്ലെന്ന് ‘അമ്മ കട്ടായം പറഞ്ഞപ്പോൾ എന്നാപ്പിന്നെ ഞാൻ കല്യാണമേ കഴിക്കുന്നില്ലെന്നു പറഞ്ഞ് നാൽപ്പതാം വയസ്സിലും ഒറ്റത്തടിയായി ജീവിക്കുന്ന വ്യക്തിയാണ് പുള്ളി… അല്പസ്വല്പം രാഷ്ട്രീയവും സാഹിത്യവുമൊക്കെ കയ്യിലുള്ളതിനാൽ പുള്ളിക്കാരന്റെ ലൈഫ് സ്റ്റൈലിനും അതുതന്നെയാവും നല്ലതെന്ന് എനിക്കും തോന്നാറുണ്ട്…
പലപ്പോഴും വീട്ടിൽ നിന്ന് ഒരു പോക്കുപോയാൽ ആഴ്ചകളോളം ഒരു വിവരവും ഉണ്ടാവില്ല മൂപ്പരെക്കുറിച്ച്… വിവാഹം കഴിഞ്ഞു വന്ന കാലത്ത് മൂപ്പരെ കാണാതാവുമ്പോ അമ്മയും രമേഷേട്ടനുമൊക്കെ ആധിയെടുത്തു നടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊപ്പിന്നെ അതൊക്കെ ശീലമായിപ്പോയിരിക്കുന്നു എല്ലാര്ക്കും…
“ഏട്ടനെപ്പോഴാ വന്നിട്ട് കുറെ നേരായോ? ഇതിപ്പോ വീട്ടീന്നാണോ വരവ്?? അതോ വല്ലയിടത്തും കറക്കം കഴിഞ്ഞിട്ടോ???
എന്റെ ചോദ്യങ്ങൾ വഴിക്കും വഴിക്കും വരുന്നത് കേട്ട് രമേശേട്ടന്റെ മുഖത്ത് ഒരല്പം അസഹിഷ്ണുതാ മനോഭാവം തെളിഞ്ഞത് ഞാൻ കണ്ടു. പുള്ളിക്ക് സ്ത്രീകൾ ഒരുപാട് വേഗത്തിൽ സംസാരിക്കുന്നത് ഇഷ്ടമല്ല… ഒരുപാട് അധികവും…
“ഞാൻ ചായ എടുക്കാം ട്ടോ… ”
ആ മുഖഭാവം മാറുന്നത് കണ്ടപ്പോൾ പിന്നെ സുധാകരേട്ടന്റെ മറുപടിക്കുവേണ്ടി കാത്തുനിൽക്കാൻ എനിക്ക് തോന്നിയില്ല. അത് സുധേട്ടനും മനസ്സിലായിക്കാണും. നമ്മടെ കെട്ട്യോനെ എന്നേക്കാൾ മുൻപേ കണ്ടുതുടങ്ങിയതാണല്ലോ പുള്ളി…
“രമ്യേ… സുധേട്ടനും കൂടി ചോറുവേണം.. രണ്ടു ദിവസം ഇനി ഏട്ടൻ കൂടി ഉണ്ടാവും ഇവിടെ. നാളെയാ എനിക്ക് തിരുവനന്തപുരം പോവേണ്ടത്.. നീ മറന്നുകാണും.. എനിക്കറിയാം…നിനക്ക് അല്ലെങ്കിലും സ്‌കൂളും