അതും പറഞ്ഞു ഞാൻ വേഗം ഫോൺ കോൺഫ്രൻസ് കാളിൽ ഇട്ടു കൊണ്ട് പറഞ്ഞു
അപ്പു നിന്നെ ഉപ്പ വിളിക്കുന്നു…
അപർണ : ഹലോ അങ്കിൾ..
ഉപ്പ : അവിടെ പ്രശ്നം ഉണ്ടോ
അപ്പു : ഇവിടെ പ്രശ്നം ഒന്നുമില്ല അങ്കിൾ പേടിക്കണ്ട..പക്ഷെ ആ പാലം തകർന്നതുകൊണ്ട് അങ്ങോട്ട് വരാൻ പറ്റില്ല…മഴ ചോർന്നാൽ ഈ വഴിയിയിൽ കൂടി ഏട്ടൻ കൊണ്ട് വിടും…
ഉപ്പ : ആയിക്കോട്ടെ..ഓൾക് ഫോൺ കൊടുത്തട്ടെ
ഞാൻ : ആ ഉപ്പ..
ഉപ്പ : മോളെ പേടിക്കണ്ട.. പിന്നെ നമ്മളും ഇവിടെ കുടുങ്ങിട്ടാനുള്ളത്
ഞാൻ : അവിടെയും മഴ പെയ്‌ത് വെള്ളം കയറിയോ
ഉപ്പ : ഹ്മ്മ്മ മിറ്റത്തും പിന്നെ വീടിന്റെ ഉള്ളിലെല്ലാം വെള്ളം കയറിട്ടാനുള്ളത്
ഞാൻ : അയ്യോ.. എനി എന്ത് ചെയ്യും.
ഉപ്പ : നോക്കട്ടെ എനിയും കൂടുന്നണെങ്കിൽ ഇക്കാന്റെ വീട്ടിൽ പോയി നിൽക്കും.. പിന്നെ പുറത്ത് ഇറങ്ങണ്ട.. പിന്നെ പറ്റുകയാണെകിൽ സാബിറത്താന്റെ വിട് അവിടുന്ന് കുറച്ചു പോയാൽ എത്തും..
ഞാൻ : ഞാനും വിചാരിച്ചു വെള്ളം കുറച്ചൊന്നു കുറഞ്ഞൽ അവിടെ പോയി നിൽക്കാമെന്ന്
ഉപ്പ : ഞാൻ ഓളെ ഒന്ന് വിളിച്ചു നോക്കട്ടെ അവിടെ ആരെങ്കിലും ഉണ്ടോന്ന് നിന്നെ വന്ന് കൂട്ടാൻ
ഞാൻ : ശരി ഉപ്പ.. ഒന്ന് വേഗം നോക്ക്
ഉപ്പ : മോൾ ബേജാറാവണ്ട ഞാൻ പെട്ടന്ന് വിളിച്ചു നോക്കാം.
എന്നിട്ട് ഉപ്പാന്റെ ഫോൺ കട്ട് ചയ്തു.
അപർണ : എന്തോരു അഭിനയാടി..
ഞാൻ : പിടിച്ചു നിൽക്കണ്ടേ
അപർണ : എത്ര നാളായി നിങ്ങൾ തമ്മിൽ ഇഷ്ട്ടം തുടങ്ങിട്ട്
അപ്പോഴാണ് അബിയേട്ടനും അവളും തമ്മിൽ എന്താ സംസാരിച്ചതന്നു മനസിലായി..എന്നെ രക്ഷിക്കാൻ വേണ്ടി അവളോട് നമ്മൾ ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞ അബിയേട്ടനെ സ്മിതയോടെ ഭാഷയിൽ പറഞ്ഞൽ ആ മോമെൻറ്റിൽ ഏട്ടനെ എന്റെ ഏട്ടനെ കെട്ടിപിടിച്ചു നെറ്റ്‌യിലും കവിളിലും പിന്നെ ആ ചുണ്ടിലും മുത്തം കൊടുക്കാൻ തോന്നിയത്.
ഞാൻ : കുറച്ചു ആയിട്ടേ ഉള്ളു..