താജിബാ 2 [ഹസ്ന]

Posted by

കൊടുക്കുയാണെന്ന് പറഞ്ഞു കോൺഫ്രൻസ് കാളിൽ ഇട്ടാൽ മതി ബാക്കി അവൾ നോക്കും..

ഞാൻ ഫോൺ വാങ്ങി..

ഞാൻ : ഹലോ

അപർണ.: എന്താ നിന്റെ ഉദ്ദേശം.

അവളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു എന്ന് മാത്രം അവിടെ ആ സെക്കൻഡിൽ മരിച്ചു പോയാലോന്നു വരെ എനിക്ക് തോന്നി.. കാരണം അഭി നില്കാൻ വേണ്ടി ഞാൻ ഏത് കോലത്തിലാണ് വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും..

അപ്ർണ : എന്താ മിണ്ടുന്നില്ലെ നാത്തൂനേ…

നാത്തൂനോ.. ശരിക്കും ഷോക്കായിരിന്നു അവളുടെ ഓരോ വാക്കുകളും..

അപ്പു : അത് ഇരിക്കട്ടെ..ഇത് എപ്പോൾ തുടങ്ങി എന്റെ ഏട്ടനുമായുള്ള ഈ ബന്ധം…എന്റെ കൂടെ പഠിച്ചിട്ട് എനിക്ക് പോലും നി പിടി തന്നില്ലല്ലോ..

സത്യം പറഞ്ഞൽ എന്റെ കിളിപോയിരിന്നു…

അപ്പു : എന്താ നി ഒന്നും മിണ്ടാത്തെ..

ഞാൻ : ഒന്നുമില്ല…

അപ്പു : പേടിക്കണ്ട നി ആദ്യം കൂൾ ആക്ക് എന്നിട്ട് നിന്റെ വിട്ടുകാരെ വിളിക്ക്..

അവൾ പറഞ്ഞ പോലെ എന്റെ ഉപ്പാന്റെ മൊബൈലിലേക് വിളിച്ചു കുറച്ചു കയിഞ്ഞണ് ഫോൺ അറ്റാൻഡ് ച്യ്തത്

ഉപ്പ : മോളെ നി എവിടെ

ഞാൻ : ഉപ്പ ഞാൻ ഇവിടെ കുടുങ്ങി കിടക്കുകയാ…

ഉപ്പ : എവിടെ

ഞാൻ : കൂട്ടുകാരിയുടെ വീട്ടിൽ അവളുടെ നോട്ട് വാങ്ങാൻ വന്നതായിരുന്നു.. കയിഞ്ഞ ആഴ്ച സ്കൂളിൽ പോയില്ലല്ലോ അതിന്റെ ഒരുപാട് പോഷൻ നോട്ട് എഴുതാൻ ഉണ്ടായിരുന്നു അത് വാങ്ങാൻ വേണ്ടി വന്നപ്പോൾ ആണ് മഴ പിന്നെ ഇവളുടെ അമ്മ വിട്ടില്ല മഴ ചോർന്നു പോയാൽ മതിയാന്ന് പറഞ്ഞു. പക്ഷെ ഇപ്പോൾ ഇവിടുന്ന് അങ്ങോട്ട് വരാൻ ഒരു വഴിയും ഇല്ല..

ഞാൻ ഒറ്റ ശ്വാസത്തിൽ പേടിയോടെ അത്രയും പറഞ്ഞു ഒപ്പിച്ചു.

ഉപ്പ : എവിടെയാ ഇത്.

ഞാൻ : നമ്മളെ.അമ്മായിയുടെ വീടിന്റെ അതിന്റെ അടുത്താണ്

ഉപ്പ : മോൾ പേടിക്കണ്ട.. ഓളെ അമ്മ എവിടെ

ഞാൻ : അമ്മ അപ്പുറത്തെ വീട്ടിൽ പൊയ്‌നാ മണ്ണണ്ണ വാങ്ങാൻ. കൂട്ടുകാരിയുണ്ട് ഇവിടെ ഞാൻ കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *