വന്തിര്ക്ക്…..
അപ്പിടിയാ….
കണ്ണാ കാർത്തീ….. വിനയ് വാ ഇങ്കെ…….
രണ്ട് പയ്യന്മാർ നടന്നു വന്നു, ഒരാൾക്ക് കഷ്ടി 12 വയസ്സും മറ്റേയാൾക്ക് ഒരു 22 വയസ്സും ഉണ്ടാവും.
എന്നപ്പാ… യാര് ഇവങ്ക???
ക്യാമ്പ് ക്കാക വന്തത്…..
ഡോക്ടറാ???? ചെറിയ ചെക്കനാണ് ചോദിച്ചത്…..
അല്ലപ്പാ ഡോക്ടറുടെ തമ്പി……
നീ എന്നാ പണ്ടറെ???
നാൻ 6ത് മുടിച്ചാച്…. അണ്ണൻ കോളേജില്
ആമ തമ്പി പേര് കേക്ക മറന്തിട്ടേ…..
ഷാനു……. വീട് എങ്കെ?
ഇങ്കെ പക്കത്തില് താ….. സയന്തരം വീട്ടുക്ക് വാങ്കോ…..
ശരി അണ്ണേ.. അപ്പറം പാകലാം…….
ശരി തമ്പി പാത്ത് പൊങ്കോ.,…..
അങ്കിൾക്ക് ബൈ സൊല്ല്…..
ഞങ്ങൾ തിരിച്ചു നടന്നു…. ക്യാമ്പിൽ ഇപ്പൊ ആളുകൾ കുറഞ്ഞു വരുന്നുണ്ട് സമയം പന്ത്രണ്ടോടടുത്തു……. ഞങ്ങൾ ഒരു വശത്തായി ഇരിപ്പുറപ്പിച്ചു….. കുട്ടികൾ രണ്ടുപേരും എന്റെ ഫോണിൽ കാർട്ടൂൺ കാണുകയാണ്…… എനിക്ക് വീണ്ടും വിശക്കാൻ തുടങ്ങി…. കൈയിൽ ഉണ്ടായിരുന്ന കരിമ്പു കടിച്ചു പറിച്ചു വിശപ്പിനെ അല്പം ഷമിപ്പിച്ചു.,…….. ക്യാമ്പിലെ ആളുകൾ ഏകദേശം പൂർണമായും കഴിഞ്ഞു…..
ഷാനൂ………
കഴിഞ്ഞോ????
ആ ഏകദേശം……..
ഹായ്….. രണ്ടാളും ഫോണിൽ തന്നെയാണല്ലോ……
കുട്ടികൾ അതൊന്നും മൈൻഡ് ചെയ്യാതെ ഫോണിൽ നോക്കി ഇരുന്നു…….
എങ്ങനെ ഉണ്ട് ഫസ്റ്റ് ഡേ????
എന്റടുത്തു വന്ന ഓൾമോസ്റ്റ് എല്ലാ കുട്ടികൾക്കും വിളർച്ച തന്നെയാ…… ഭക്ഷണം ശരിക്ക് കിട്ടുന്നില്ല എന്ന് തോന്നുന്നു……
മാം ലെറ്റസ് ഗോ…… ലതിക വന്നു പറഞ്ഞു…..
യെഹ്…ഓക്കേ…..
ഞങ്ങൾ എഴുനേറ്റ് പുറത്തേക്ക് നടന്നു….. ഒരു മദ്യവയസ്കൻ വന്നു സ്കൂളിന്റെ ഡോർ ഒക്കെ ലോക്ക് ചെയ്തു…… ഞങ്ങൾ വീണ്ടും ടെൻടിലേക്ക് നടന്നു…. ശിവാനി ഇപ്പോഴും എന്റെ കൈ വിട്ടിട്ടില്ല……