പേരിൽ….പക്ഷെ പുള്ളിയെക്കുറിച്ചു ക്ളീൻ ഇമേജാണ് പോലീസ് തലപ്പത്തെല്ലാം……ജി കെ യെ നേരിട്ട് വിളിച്ചു സംസാരിക്കാൻ സുഹൈൽ തീരുമാനിച്ചു…..
അങ്ങനെ ജി കെ യുമായി ലാൻഡ്ഫോൺ വഴി സംസാരിച്ചു…..എ പെർഫെക്ട് ജെന്റിൽമാനായി തോന്നി….
തന്റെ ആശങ്കകൾക്ക് എല്ലാം അയാൾ കൃത്യമായി മറുപടി നൽകിയപ്പോൾ ആലിയ പറഞ്ഞത് എല്ലാം കളവാണെന്ന് സുഹൈലിന് തോന്നി…..
ഫോൺ കട്ട് ചെയ്തിട്ട് പുറത്തേക്ക് നോക്കി വിളിച്ചു…”സരസമ്മേ…..എന്റെ മൊബൈൽ….സരസമ്മ അകത്തു വന്നപ്പോൾ പറഞ്ഞു…സർസമ്മേ അവർ പറഞ്ഞതെല്ലാം കളവാണ്..മാന്യന്മാരായ വ്യക്തികളെ തേജോവധം ചെയ്തു ഈ കേസിന്റെ ഗതി തിരിക്കുകയാണ്…അതൊന്നും രേഖപ്പെടുത്തണ്ടാ…..
“അതെ സാറേ…ഞാൻ ആ പോസ്റ്റ്മോർട്ടം കേസുമായി ഈ പറഞ്ഞ ജി കെ യുടെ അടുത്ത് സംസാരിച്ചിരുന്നു…..
“പുള്ളി മകളുടെ കൂട്ടുകാരിയുടെ കുടുംബം എന്നുള്ള നിലയിൽ സഹയിക്കാൻ ശ്രമിച്ചു എന്നുള്ളതാണ് പറഞ്ഞത്…തന്നെയുമല്ല പുള്ളിയുടെ ഏകദേശ വിവരങ്ങൾ ഒക്കെ അന്ന് ഞാൻ മനസ്സിലാക്കി സാറേ…..കറ കളഞ്ഞ ഒരു സത്യസന്ധനായ രാഷ്ട്രീയക്കാരനാണ് എന്ന് തോന്നിപ്പോയി…..
“ഊം….ഒരു കാര്യം ചെയ്യൂ…മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമല്ലോ …സൊ…..അതുകൊണ്ട് അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ സബ്ജയിലിൽ കസ്റ്റഡിയിൽ സൂക്ഷിക്കുവാൻ വേണ്ടി ചേർത്തേരെ..പബ്ലിക്ക് പ്രോസിക്യൂട്ടറെ ഞാൻ കണ്ടുകൊള്ളാം…ഇന്നത്തെ ദിവസം വച്ച് അറസ്ററ് രെജിസ്റ്റർ ചെയ്തോ …..ഇതൊന്നുമറിയാതെ ആലിയ പുറത്തുണ്ടായിരുന്നു….
കുറെ കഴിഞ്ഞപ്പോൾ ആലിയയെ വന്നു വിളിച്ചത് സരസമ്മയും വേറെ രണ്ടു പോലീസുകാരുമായിരുന്നു…..”എണീറ്റ് വാടീ…സരസമ്മ വിളിച്ചു…..
“എങ്ങോട്ടെന്നറിയാതെ ആലിയ കൂടെ ചെന്നപ്പോൾ ആലിയ തിരക്കി….എവിടെക്കാ സാറേ….
“തറവാട്ടിലൊട്ടിറക്കാൻ സാറ് പറഞ്ഞു…..കയറടി…..
അവളെയും കൊണ്ട് ജീപ്പ് മുന്നോട്ടു നീങ്ങി…..പുന്നപ്ര ആയപ്പോൾ ആലിയ പറഞ്ഞു…”ഇതിലെ അകത്തൊട്ടാണ് സാറേ തറവാട്…..
“തഫാ മിണ്ടാതെ ഇരിയടീ…നിന്നെ തറവാട്ടിൽ ഇറക്കാം…പോലീസ് ജീപ്പ് ചെന്ന് നിന്ന സ്ഥലം കണ്ടു ആലിയ ഞെട്ടിപ്പോയി…”ജില്ലാ കോടതി”ഒരു തയാറെടുപ്പുമില്ലാതെ……
മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി….പതിനഞ്ചു ദിവസത്തിനകം മറ്റുള്ളവരെ ഹാജരാക്കി മൊഴിയെടുക്കുവാൻ ആവശ്യപ്പെട്ടു….ബാരി,ജി കെ,ഷബീർ,ഇവർ മൂന്നുപേരും ഹാജരാകണം എന്ന് ആലിയയുടെ മൊഴികെട്ട കോടതി തീരുമാനിച്ചു…ഒപ്പം ആലിയയെ പതിനഞ്ചു ദിവസം റിമാന്റ് ചെയ്തു സബ്ജയിലിൽ ആക്കുവാൻ കോടതി ഉത്തരവിട്ടു….