അപ്പു : പറയണം…. വെറുതെ നഷ്ടപ്പെടുത്താന്‍ വയ്യ…. അമ്മ തല്ലും എന്നാലും പറയണം…..
ഞങ്ങള്‍ ഓരോന്നും സംസാരിച്ച് കിടന്നു…. പിന്നെ വിഷയം ഏട്ടനായി…. ഏട്ടന്‍റെ കഷ്ടപ്പാടുകള്‍, ചെറുപ്പത്തില്‍ ഏട്ടന്‍ ഞങ്ങളെ എടുത്ത് കൊണ്ട് നടന്നതൊക്കെ…..
അച്ചു പതിയെ അവന്‍റെ മനസ്സ് തുറന്നു….
എന്നെ പോലെ അവനുമുണ്ടായിരുന്നു…. ചെറിയ ആഗ്രഹങ്ങള്‍…. ഏട്ടന്‍റെ കൂടെയുള്ള ജീവിതത്തെക്കുറിച്ച് കുഞ്ഞ്-കുഞ്ഞ് സ്വപ്‌നങ്ങള്‍….
അതെല്ലാം ഞാന്‍ ചെറു ചിരിയോടെ മൂളിക്കേട്ടു….
അപ്പോഴാണ്…. ഞാന്‍ ചിന്തിക്കാത്ത ഒരു കാര്യം അവന്‍ പറയുന്നത്…. ഞങ്ങളുടെ പുതിയ പേര്…
ഞാന്‍ അവനോട് തന്നെ നല്ല രണ്ട് പേര് കണ്ട് പിടിക്കാന്‍ പറഞ്ഞു….
അവന്‍ അത് ആലോചിക്കുന്ന സമയത്ത് ഞാന്‍ എന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവളോട് പങ്ക് വെച്ചു….
മണിക്കൂറുകള്‍ കടന്ന് പൊയി…. ഞങ്ങളുടെ സംസാരം പരുതികളില്ലാതെ…. മുന്നോട്ട് പൊയിക്കൊണ്ടിരുന്നു….
അപ്പോഴേക്കും അവന്‍ പേരുകള്‍ കണ്ടെത്തിയിരുന്നു….
അരുണ്‍ കൃഷ്ണ എന്ന എനിക്ക് അരുണിമ കൃഷ്ണ എന്നും…
അനൂപ് കൃഷ്ണ എന്ന അവള്‍ക്ക് അനുപമ കൃഷ്ണ എന്നും…….
അപ്പു : പേരൊക്കെ കൊള്ളാം….
അതും പറഞ്ഞ് കിടന്നപ്പോഴാണ് അവന്‍ ആ ചോദ്യം ചോദിച്ചത്…..
അച്ചു : ഞാന്‍ ഇനി ചേച്ചീന്ന് വിളിച്ചോട്ടേ….?
ഞാനൊരു പകപ്പോടെ അച്ചുവിനെ നോക്കി…. ഒരു കള്ള ചിരിയോടെ എന്നെ നോക്കി കിടക്കുന്നു, ആ ചിരി കാണാന്‍ തന്നെ എന്ത് ഭംഗിയാണന്നറിയാമോ…. ഇവനിലൂടെയാണ് ഞാന്‍ എന്‍റെ സൌന്തര്യം തിരിച്ചറിയുന്നത്…..
എന്നില്‍ നിന്ന് അണുവിട വ്യത്യാസമില്ലാത്ത മുഖം…..
ഞാന്‍ ചെറിയ വിതുമ്പലോടെ അവനെ ചുറ്റിപ്പിടിച്ചു….
ഒരാള്‍ നമ്മളെ പെണ്ണായി അംഗീകരിച്ച സന്തോഷം….
‘ ചേച്ചി ’ എന്ന അവന്‍റെ വിളി കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു സുഖം…. മനസ്സിന് ഒരു കുളിര്‍മ…
അച്ചു : ഞാന്‍ ഇനി ചേച്ചീന്നെ വിളിക്കൂ….
അപ്പു : വിളിച്ചോ…. എനിക്ക് ഇഷ്ടായി….
ഞാന്‍ സ്നേഹത്തോടെ അവന്‍റെ നെറ്റിയില്‍ ചുണ്ടമര്‍ത്തി…
ഒരു കുസൃതി ചിരിയോടെ എന്നോട് ഒട്ടി കിടന്നു ചെക്കന്‍…
അച്ചു : എന്നെ എന്താ… വിളിക്ക….
ഞാന്‍ അല്‍പനേരം ആലോചിച്ചു…