❤ ❤ ❤ ❤ ❤
ഒന്ന് മുഖം കഴുകി ഫ്രഷായി വന്ന ആരവ് കണ്ടത്…. സാരിയൊക്കെ ചുറ്റി കയ്യില്‍ ഓരോ ഗ്ലാസ് പാലും പിടിച്ചു പരിഭ്രമത്തോടെ ചുറ്റും നോക്കുന്ന തന്‍റെ അനിയന്മാരെ… അല്ല… അനിയത്തി… വീണ്ടും തെറ്റി…
ഭാര്യമാരെയാണ്……
രാവിലത്തെ സാരിയല്ല എന്ന് തോന്നുന്നു… ഓരോ കയ്യിലും ഈരണ്ട് വളകള്‍ ഉണ്ട്…. രാവിലെ കഴുത്തില്‍ കിടന്ന മാലയോന്നും ഇല്ല താന്‍ കെട്ടിയ മഞ്ഞ ചരിടില്‍ കോര്‍ത്ത താലി പുറത്ത് എടുത്തിട്ടട്ടുണ്ട്…
കയ്യില്‍ പാല്‍ ഗ്ലാസ്സൊക്കെ പിടിച്ച് കാണാന്‍ തന്നെ രസമുണ്ട്…
ആ രണ്ട് ജോഡി കണ്ണുകള്‍ തന്നെയണ് തേടുന്നത് എന്ന് അവന് മസ്സിലായി..
അപ്പോഴാണ് അപ്പുവും അച്ചുവും ആരവിനെ കണ്ടത്….
അവരുടെ നെഞ്ചിടിപ്പ് ഉയരാന്‍ തുടങ്ങി.. കവിളുകള്‍ ഒരുപോലെ ചുവന്നു തുടുത്തു…. നാണം കൊണ്ടവര്‍ തല താഴ്ത്തി…
പതിയെ തല ഉയര്‍ത്തി നോക്കിയ അവര്‍ കണ്ടത് അവരുടെ നേരെ നടന്നടുക്കുന്ന ആരവിനെയാണ്…
തുടരും….
നിങ്ങള്‍ക്ക് നല്ല കലിപ്പ് ഉണ്ടാകും എന്നറിയാം…. അത് പോലെ ഒരിടത്താണല്ലോ കൊണ്ട് നിര്‍ത്തിയത്….. ഈ പാര്‍ട്ട് പല സമയങ്ങളില്‍ ഇരുന്ന് കുത്തിക്കുറിച്ചതാണ്… അത് കൊണ്ട് തന്നെ ഫസ്റ്റ് പാര്‍ട്ട് എഴുതിയപ്പോള്‍ ഉണ്ടായിരുന്ന അറ്റാച്ച്മെന്‍റെ ഇത്തവണ ഇല്ലായിരുന്നു…. അത് കൊണ്ട് തന്നെ ഈ പാര്‍ട്ട് കൊള്ളാമോ എന്നറിയില്ല…..
നെക്സ്റ്റ് പാര്‍ട്ട് എപ്പോഴാ… എന്ന് ചോദിക്കുന്നതിന് പകരം ഈ പാര്‍ട്ട് എങ്ങനെ ഉണ്ടായിരുന്നു എന്ന് പറയാമോ…..
കൂടാതെ…. ഏട്ടന്‍റെ ഭാര്യ… ഇനി തുടരണോ……
KARNAN THE DARK PRINCE