ഫ്രെഷാകാന്‍ പറഞ്ഞ് വിട്ടു…..
❤ ❤ ❤ ❤ ❤
ഫ്രെഷായി ഇറങ്ങി വന്ന അപ്പു കാണുന്നത് ബെഡില്‍ മടക്കി വെച്ചിരിക്കുന്ന ഏതോ ഡ്രെസ്സാണ്
അവള്‍ അത് തുറന്ന് നോക്കി…..
കടും നീല കളറില്‍ ഒരു ചുരിതാര്‍ ടോപ്പും…. പിന്നെ ഒരു വൈറ്റ് ലെഗ്ഗിന്‍സും…..
അപ്പുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു….
അമ്മ വാങ്ങിയതാണെന്ന് തോന്നുന്നു….. കൊള്ളാം….
അവള്‍ അതും എടുത്ത് നേരെ കണ്ണാടിക് മുന്നില്‍ പോയി നിന്നു….
ചുരിതാര്‍ തനിക്ക് പാകമാണോ എന്ന് നോക്കി….
ദേഹത്ത് വെച്ച് നോക്കിയപ്പോള്‍ എല്ലാം കറക്റ്റ് അളവാണ്…..
പിന്നെയൊന്നും നോക്കിയില്ല പുതിയ ഓരോ ജോഡി പാന്‍റസം ബ്രായും ഇട്ട് അതിന് മുകളില്‍ ലെഗ്ഗിന്‍സും പിന്നെ ചുരിതാര്‍ ടോപ്പും എടുത്തിട്ടു……
എന്‍റെ പോന്നോ…. കോളേജിലൊക്കെ ഒരുപാട് പെണ്‍കുട്ടികള്‍ ചുരിതാര്‍ ഇട്ട് വരാറുണ്ട്…. അതും ഇത് പോലെ ലോങ്ങ് ടോപ്പ്, അതൊക്കെ കാണുമ്പോള്‍ എന്ത് കൊതിയാണെന്നോ….. പ്രത്യേകിച്ച് കടും നീല, കറുപ്പ് എന്നീ കളറുള്ള ലോങ്ങ് ടോപ്പുകള്‍ക്ക് പ്രത്യേക ഭംഗിയാണ് ഒരു തവണ എങ്കിലും ഇതൊക്കെ ഇടണം എന്ന് മോഹമുണ്ടായിരുന്നു….
മേക്കപ്പ് ഒന്നൂടെ നോക്കി…. കുഴപ്പമൊന്നുമില്ല…..
നെറ്റിയിലെ സിന്തൂരം കാണാന്‍ തന്നെ എന്ത് രസമാണ്….
എന്തിന്‍റെയോ കുറവുണ്ടല്ലോ….
ആ…..
അപ്പു ചുരിതാര്‍ ടോപ്പിനുള്ളില്‍ കിടന്ന താലിമാല എടുത്ത് പുറത്തേക്കിട്ടു…..
ഇപ്പൊ എല്ലാം ഓക്കേ…..
❤ ❤ ❤ ❤ ❤
അതെ സമയം അച്ചുവിന് കിട്ടിയത് കറുപ്പ് ലോങ്ങ് ചുരിതാര്‍ ടോപ്പാണ്…. കൂടെ വൈറ്റ് ലെഗ്ഗിന്‍സും…