ആരോ അവരുടെ അടുത്ത് വന്ന് നിന്ന പോലെ അവര്‍ക്ക് തോന്നി…..
അത് അമ്മയല്ല….
ഏട്ടന്‍റെ മനം മയക്കുന്ന പെര്‍ഫ്യുമിന്‍റെ മണം അവരുടെ മൂക്കിലേക്ക് അടിച്ച് കയറി….
പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ സ്വാതി അവരുടെ അടുത്തേക്ക് വന്നു…. ആരവിനെ അപ്പുവിന്‍റെയും അച്ചുവിന്‍റെയും എതിര്‍ ഭാഗത്തായി നിര്‍ത്തി….
അപ്പുവും അച്ചുവും തല കുനിച്ച് തന്നെ നിന്നു….
അച്ചു തന്‍റെ വലത് കൈ അപ്പുവിന്‍റെ ഇടത് കൈയ്യില്‍ കോര്‍ത്ത് പിടിച്ച് നിന്നു.
സ്വാതി മഞ്ഞ ചരടില്‍ കോര്‍ത്ത താലിമാല ആരവിന്‍റെ കയ്യില്‍ കൊടുത്തു….
ഒരേ പോലെ ഒരുങ്ങി തന്‍റെ മുന്നില്‍ തല കുനിച്ച് നില്‍ക്കുന്ന അപ്പുവിനെയും അച്ചുവിനെയും നോക്കി എന്ത് ചെയ്യണമെന്നറിയാതെ ആരവ് നിന്നു…..
കാര്യം മനസ്സിലായ സ്വാതി…. അപ്പുവിന്‍റെ പുറകില്‍ വന്ന് നിന്നു…..
ശേഷം അരവിനെ കണ്ണ് കാണിച്ചു…..
അമ്മയുടെ അനുവാദം കിട്ടിയപ്പോള്‍ ആരവ് താലി അപ്പുവിന്‍റെ കഴുത്തിലേക്ക് അടുപ്പിച്ചു….
സ്വാതി പുറകില്‍ നിന്ന് അപ്പുവിന്‍റെ മുടി ഉയര്‍ത്തി പിടിച്ചു……
ആരവ് അപ്പുവിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തി…
അവളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണ് നീര്‍ താഴേക്ക് പതിച്ചു….
ആരവ് അപ്പുവിന്‍റെ മുഖം പിടച്ച് ഉയര്‍ത്തി….
അവളുടെ കണ്ണ്നീര്‍ ഒപ്പിക്കൊടുത്തു…….
അപ്പു ഒരു വിതുമ്പലോടെ ആരവിന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തി……
അവന്‍ അവളുടെ തലയില്‍ പതിയെ തലോടി ആശ്വസിപ്പിച്ചു…..
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ സ്വാതി അപ്പുവിനെ ആരവില്‍ നിന്നും അടര്‍ത്തി മാറ്റി…..
അപ്പു അപ്പോഴേക്കും തന്‍റെ സ്വബോധം വീണ്ടെടുത്തിരുന്നു….
അവള്‍ അപ്പോഴും തല കുനിച്ച് തന്‍റെ ഒരു കൈയ്യില്‍ കൈ കോര്‍ത്ത് നില്‍ക്കുന്ന തന്‍റെ അനിയത്തി…. അല്ല മോളെ ആരവിന്‍റെ അടുത്തേക്ക് നീക്കി നിര്‍ത്തി….
അപ്പു സ്വാതിയെ കണ്ണ് കാട്ടിയപ്പോള്‍ സ്വാതി മഞ്ഞ ചരടില്‍ കോര്‍ത്ത താലി എടുത്ത് ആരവിന് കൊടുത്തു…..
അപ്പു വീണ്ടും ഒന്നൂടെ സ്വാതിയെ നോക്കി….
അവളുടെ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലായ സ്വാതി അവള്‍ക് അനുവാദം കൊടുത്തു…..
അപ്പു ചെറു മന്ദഹാസത്തോടെ അച്ചുവിന്‍റെ പുറകില്‍ വന്ന് നിന്ന് അവളുടെ മുടി ഉയര്‍ത്തിക്കൊടുത്തു…..
അച്ചുവിന്‍റെ കൈ സ്വാതിയുടെ കയ്യില്‍ മുറുകി.