ആ സാരി അവരുടെ രൂപത്തെ അടി മുടി മാറ്റിയിരുന്നു.
❤ ❤ ❤ ❤ ❤
ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞാണ് സ്വാതി കയറി വരുന്നത്….
വിവാഹവേഷത്തില്‍ ഒരുങ്ങി നില്‍ക്കുന്ന തന്‍റെ പെണ്മക്കളെ കണ്ട് സ്വാതിയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞു…
അന്നത്തെ സംഭവത്തിന് ശേഷം തന്‍റെ മക്കളെ തല്ലിയിട്ടോ ഉപദേശിച്ചിട്ടോ കാര്യമില്ല എന്ന് മനസ്സിലാക്കിയ സ്വാതി അപ്പുവിന്‍റെയും അച്ചുവിന്‍റെയും ഉള്ളിലെ പെണ്മയെ അംഗീകരിക്കാന്‍ തുടങ്ങി….
അവരെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്‍റെ ചിന്തകള്‍ക്കും അദീതമാണ് അവര്‍ എന്ന് അവള്‍ക്ക് മനസ്സിലായി….
അവരുടെ അടക്കവും ഒതുക്കവും… സംസാര രീതി, പതിഞ്ഞ ശബ്ദം, എന്തിനേറെ പറയുന്നു അവരുടെ നടത്തത്തില്‍ വരെ സ്ത്രീത്വം വെളിവാകുന്നത്…. സ്വാതി ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്….
ഇത്രയും വര്‍ഷം പോറ്റി വളര്‍ത്തിയിട്ടും തനിക്ക്, എന്തെ തന്‍റെ മക്കളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യം അവളില്‍ ഉത്തരം കിട്ടാതെ നിലന്നിന്നു.
അതെ സമയം സ്വാതിയെ കണ്ട അച്ചുവിന്‍റെയും അപ്പുവിന്‍റെയും കിളി പറന്നു….
അപ്പുവിനും അച്ചുവിനും സ്വാതി എന്ന അവരുടെ അമ്മ അലസ്സമായി വസ്ത്രം ധരിക്കുന്ന, സൌന്തര്യ കാര്യത്തില്‍ തീരെ ശ്രദ്ധ നല്‍കാത്ത, എപ്പോഴും പറമ്പില്‍ എന്തെങ്കിലും പണി ചെയ്യുന്ന ഒരു സ്ത്രീയായിരുന്നു…
പക്ഷെ കസവ് സാരിയും ചുറ്റി… കണ്ണെഴുതി പോട്ട് തൊട്ട് മുഖത്ത് അല്‍പ്പം മേക്കപ്പും ഇട്ട് കഴുത്തില്‍ ചെറിയ ഒരു മാലയും കയ്യില്‍ ഈരണ്ട് വളയും… അണിഞ്ഞ് തങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്ന സ്വാതിയെ കണ്ട് അവരുടെ മുഖത്ത് അത്ഭുതം…
എല്ലാം കൂടെ ആയപ്പോള്‍ അപ്പുവിനേക്കളും അച്ചുവിനെക്കളും സ്വാതിയുടെ തട്ട് താണ് തന്നെ നില്‍ക്കും….
ഇപ്പൊ കണ്ടാല്‍ അരുണിമയുടെയും അനുപമയുടെയും ചേച്ചിയണന്നെ പറയൂ….
സ്വാതിയുടെ ഭര്‍ത്താവ് അവളെയും മക്കളെയും ഉപേക്ഷിച്ചിട്ട് പോയതിന് ശേഷം, എല്ല് മുറിയെ പണി എടുത്താണ് അവള്‍ തന്‍റെ മക്കളെ നോക്കിയത്, തയ്യല്‍ മിഷീന്‍ ചവിട്ടിയും…. പശുക്കളെ നോക്കിയും ഒന്നര ഏക്കര്‍ വരുന്ന സ്ഥലത്ത് അത്യാവശ്യം കൃഷി ചെയ്തുമാണ് സ്വാതി തന്‍റെ മക്കളെ വളര്‍ത്തിയത്…. അത് കൊണ്ട് തന്നെ തീരെ കൊഴുപ്പില്ലാത്ത ശരീരമാണ് സ്വതിക്…. നാല്‍പ്പത്തിനാല് വയസ്സുണ്ടെങ്കിലും അവളുടെ യവ്വനം പഴയ പതിനെട്ട് കാരിയെ പോലെ ജ്വലിച്ച് നിന്നു….. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സ്വാതി ഒരുങ്ങിയത്, അത് കൊണ്ട് തന്നെ അപ്പുവും അച്ചുവും ആദ്യമായാണ് അമ്മയുടെ സൌന്ദര്യം കാണുന്നത്………
അപ്പു : അമ്മേ….