വാസുകി : നിങ്ങൾ എന്നാലും എന്താ ഇത്ര താമസിച്ച്. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.
എന്നിലെ ബുദ്ധി രാക്ഷസൻ വീണ്ടും ഉണർന്നു.
ഞാൻ : അത് ഞാൻ ബെല്ലടിച്ചത് കേട്ട് ഇല്ലായിരുന്നു.
എങ്ങനെ ഉണ്ട് എന്റെ ബുദ്ധി എന്ന് ഞാൻ ചിത്രയെ നോക്കി കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.
അപ്പോൾ വീണ്ടും എനിക്ക് കിട്ടി അവളിൽ നിന്നു ചവിട്ട്.
ചിത്ര : അത് ഇവൻ ചുമ്മാ പറഞ്ഞതാ മിസ്സേ. ഇ ഹൗർ ഞങ്ങള്ക്ക് ഫ്രീ ആണ്. അത് കൊണ്ടു ക്ലാസിലേക്ക് പയ്യെ പോകാം എന്ന് പറഞ്ഞ് ഞങ്ങൾ നടക്കുവാരുന്നു.
വാസുകി : എന്നാൽ അത് നേരത്തെ പറയേണ്ടേ. എന്നാൽ നിങ്ങൾ പോകോ.
അതും പറഞ്ഞ് ടീച്ചർ പോയി. അപ്പോൾ ഗുരു സ്നേഹം വീണ്ടും ഉണർന്നു.
ഞാൻ :താങ്ക്സ് മിസ്സേ.
പക്ഷേ മിസ്സ് കേട്ടില്ല. അതും പറഞ്ഞ് തിരിഞ്ഞപ്പോൾ ചിത്ര മുന്നിൽ നിൽക്കുന്നു.