“ഓ.. ആശുപത്രിയിൽ പോണോ.. ??
“ഏയ് വേണ്ടെടാ.. നോക്കട്ടെ. “ രവി ഉള്ളിലേക്ക് നടന്നു.
വീണ്ടും ചന്തി ഇരിപ്പിടത്തിൽ കുത്താൻ ശ്രമിക്കുമ്പോൾ ഒന്നു തൊഴുത്തു വരേ പോകാനുള്ള ചിന്ത ഉദിച്ചു.. ഒന്നുമില്ലേലും ജ്യോതിയുടെ തറവാട് അല്ലെ..
……..
“അമ്മ ഇങ്ങനെ സങ്കടം പിടിച്ചു ഇരുന്നാൽ എങ്ങനാ?? ഒരു കല്യാണം നടക്കേണ്ട വീടല്ലേ ഇത് “
റൂമിൽ ജാനകിയുടെ അടുത്ത് സ്റ്റൂളിൽ ഇരുന്നു രവി ചോദിച്ചു.. ജാനകി ഒന്നും മിണ്ടിയില്ല..
“ വാ അമ്മേ ഒന്നു പുറത്തേക്കിറങ്ങിക്കെ…”
“വരാം മോനെ.. “ അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.. അധികം ആൾകാർ ഒന്നും ഇല്ലാഞ്ഞത് കൊണ്ട് സാരമില്ല.
പുറത്ത് നിന്നു ഒളിച്ചു കേട്ട ജ്യോതി ഇപ്പോ പോയാൽ ശരിയാവില്ല ന്നു വച്ചു അവിടുന്ന് വലിഞ്ഞു..
……….
തൊഴുത്തിന് പുറത്ത് സുധാകരൻ, പവിത്രൻ, വേലക്കാരി, കറവക്കാരൻ, രണ്ട് അയൽക്കാർ നിരന്നു.. അനി പതിയെ അങ്ങോട്ടേക്ക് നീങ്ങി… അനിയെ കണ്ടു പവിത്രൻ കുശലം ചോദിച്ചു..
രണ്ട് പണിക്കാരെ കൊണ്ടു വന്നു കുഴിച്ചിടണം.. സുധാകരൻ പറഞ്ഞു. അങ്ങനെ ആ പരിപാടികൾ കഴിഞ്ഞു ഓരോ ആൾ ആയി പിരിഞ്ഞു.. കറവക്കാരന്റെ മുഖത്തു ഒരു കള്ള ലക്ഷണം കണ്ട അനി അവിടെ നിന്നു..
“താനാണോ കണ്ടത്?? “
“അതെ” അവൻ മുഖം നോക്കാതെ പറഞ്ഞു..
“എന്തേലും ആരോഗ്യ പ്രശ്നമുണ്ടായിരുന്നോ മുന്നേ..?? “ അനി വീണ്ടും ചോദിച്ചു.
കറവക്കാരൻ മുഖത്തു നോക്കുന്നില്ല.
“ഇല്ല സാറേ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. “ അത് പറഞ്ഞു മുന്നോട്ട് വന്ന ശാന്തയുടെ കണ്ണീർ പൊടിഞ്ഞു..
പണിക്കു വന്നവർ കയറി.. എല്ലാരും പോയി. കറവക്കാരൻ തിരിഞ്ഞു നോക്കാതെ നടന്നു..
“അവൻ ഒരു കർക്കശ്ശന.. “ ശാന്തയുടെ ശബ്ദം.
“അവന്റെ വീട് എവിടെയാ?? “
“ഇവിടെ അടുത്താണ്.” പറഞ്ഞു ശാന്തയും തിരിഞ്ഞു.
അനി അവിടുന്ന് തൊഴുത്തിന് ചുറ്റും ഒന്നു നടന്നു.. ഏറ്റവും പുറകിലായി ഓല വേലിയോട് ചേർന്നു ഇരുന്നു താഴേക്കു നോക്കി…
അവിടെ ‘രണ്ടു കുളമ്പടികൾ’ എന്നാൽ അത് ഒരു പശുവിന്റേതായി അവനു തോന്നിച്ചില്ല.. ഒരു അസ്വാഭാവികത.. അവൻ നേരെ പറമ്പിൽ നിൽക്കുന്ന ശാന്തയുടെ അടുത്തെത്തി..