മാധുരി 2 [ഏകലവ്യൻ]

Posted by

മാധുരി അടുക്കളയിൽ എത്തി.. സമയം 7 മണിയോട് അടുത്തു.
“ഷൈനി എത്തിയില്ലേ അമ്മേ.. “ തേങ്ങ ചിരവുന്നതിനിടയിൽ മാധുരി ചോദിച്ചു.. സുധാകരന്റെ രണ്ടാമത്തെ അനിയൻ വേണുവിന്‍റെ ഭാര്യ ആണ് ഷൈനി…
“ വൈകുന്നേരത്തിനിടയിൽ വരും.. ന്നാ പറഞ്ഞേ മോളേ… “
“കൊച്ചമ്മേ… കൊച്ചമ്മേ.. “ കൂവി കൊണ്ട് വേലക്കാരി ശാന്ത പിന്നാമ്പുറത്തൂടെ അടുക്കള വാതിലിലേക്ക് ഓടി..
ശാന്തയുടെ വെപ്രാളം കണ്ടു ജാനകിക്കു പേടിയായി..
“എന്താ ശാന്തേ… എന്താ പറ… “
“അമ്മിണി… അമ്മിണി … “ ചത്തിരിക്കുന്നു…
പിടിവിട്ടു കയ്യിലുണ്ടായിരുന്ന കാലം താഴെ വീണു… ആ വാർത്ത ജാനകിയെ ആഴത്തിൽ ഞെട്ടിച്ചിരിക്കുന്നു…
തൊട്ടു പുറകെ മാധുരിയും സുധയും പിടഞ്ഞെത്തി.. അമ്മേ ന്നു പറഞ്ഞ് പുറകിൽ കൈ വച്ചു.. ഒരു നോക്ക് തിരിഞ്ഞു നോക്കി ജാനകിയമ്മ തൊഴുത്തിലേക്ക് ഓടി.. പുറകെ എല്ലാരും…
ജാനകിയുടെ വാത്സല്യത്തോടെ വളർത്തി കൊണ്ടുവന്ന മിണ്ടാപ്രാണി അമ്മിണി പശു തൊഴുത്തിൽ ചെരിഞ്ഞു കിടക്കുന്നു…. സങ്കടം സഹിക്കാനാവാതെ ജാനകിയുടെ കണ്ണീർ താഴേക്കിറങ്ങി.. അതിന്‍റെ ചെറുപ്പം മുതൽ ജാനകി അമ്മിണിയെ കാണുന്നതാ.. എന്നും ഒരു കൂട്ട് ആയിരുന്നു.. മക്കളെക്കാൾ അതിനോടായിരുന്നു വർത്തനവും എല്ലാം.. ആയകാലത്തു അതിനെ കറക്കൽ അടക്കം പരിചരിക്കൽ ജാനകിയായിരുന്നു.. കാലു വയ്യാത്തതിനെ തുടർന്നു അടുത്തായി നിർത്തിയതാ… മിണ്ടാപ്രാണികളെ സ്നേഹം തിരിച്ചു തരു ന്നു ജാനകി ഇടക്കിടക്ക് പറയാറുള്ളത് സുധ ഓർത്തു.
ആരോഗ്യ പരമായി ഒരു അസ്വസ്ഥതയും ഇല്ലാതെ പെട്ടെന്ന് അതിന്റെ ജീവൻ പോയത് വിശ്വസിക്കാൻ ആവാത്തത് പോലെ ജാനകിയെ ദുഃഖത്തിലാഴ്ത്തി…
……… ………..
“ അനിയേട്ടാ ആയില്ലേ … ഞാൻ ഇപ്പോ താഴേക്ക് പോവേ… “
മുടികെട്ടി കൊണ്ട് ജ്യോതി റൂമിന്നു പറഞ്ഞു..
“ദേടി രണ്ടു മിനുട്ട് ഞാനിറങ്ങി..
“വേഗം അമ്മ വിളിക്കുന്നുണ്ട്” കണ്ണാടി നോക്കികൊണ്ട് തന്നെ അവൾ പറഞ്ഞു…
“ദാ ഞാനിറങ്ങിയില്ലേ പൊന്നെ… “
“ഏന്‍റെ മുണ്ടും ബനിയനും ഉം എവിടെ “
“ദാ കട്ടിലിൽ.. എന്നെ എന്തിനാ നിൽക്കാൻ പറഞ്ഞേ..”
“എടി എനിക്കിവിടെ ആരെ അറിയാൻ… നി ഒരു ഐഡിയ തന്നിട് പോ.. “
“ഏന്‍റെ മോൻ ചെന്നു അറിയാത്തവരെ പരിചപ്പെട്ടാൽ മതി “
“ “ദേ ഡി നി പറഞ്ഞിട്ടാണ് ഞാൻ തിരക്ക് മാറ്റിവച്ചു ഇറങ്ങി പുറപ്പെട്ടത്.. കല്യാണത്തിന് കുറച്ചു പേരെ കണ്ടെന്നല്ലാതെ.. അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *