………….
“ആളുകളൊക്കെ പോവാൻ തുടങ്ങിയില്ലേ രവി.. രണ്ടെണ്ണം അടിച്ചാലോ..നല്ല കാറ്റുള്ള കാലാവസ്ഥ. “
വേണുവിന്‍റെ ആത്മവിശ്വാസത്തോടെയുള്ള ചോദ്യം രവിക്ക് ഉണർവ് വന്നു.. വേണുവിന് അത് അവൻ സംഭരിച്ച ധൈര്യത്തിലൂടെയും അനുഭവത്തിലൂടെയും ആണെന്ന് പറയാം..
“ഞാനെല്ലാം ഒന്നു ഒതുക്കട്ടെ ഏട്ടാ.. കുറച്ച് സമയം വേണം. “
“ആ ബാക്കിയുള്ളവരെ ഒന്നു വിളിച്ചോ.. “
“ആ” രവി ചിരിച്ചു കൊണ്ട് നടന്നു..
……..
“മോനെ കാലാവസ്ഥ മാറുന്നുണ്ട്.. കാറ്റ് ഉണ്ട് വാ അകത്തേക്ക് പോകാം. “ എന്തോ ചിന്തിച്ചിരുന്ന അനിയുടെ പുറത്ത് തട്ടി സുധാകരൻ പറഞ്ഞു..
“ങേ. ഹ… “ അവൻ ഞെട്ടി. .
അച്ഛന്റെ പുറകിലായി നടന്നു.
മുന്നിൽ തന്നെ രവിയെത്തി..
“ആ ഏട്ടാ വേണുവേട്ടൻ വിളിക്കുന്നുണ്ട്.. പുറത്ത് ഇനി ആരും ഇല്ലല്ലോ…. അനീഷ് എവിടെ?? “
“അനി.. “ ന്നു പറഞ്ഞു തിരിഞ്ഞതും സുധാകരന്റെ കണ്ണുകൾ ശൂന്യം.. അനിയെ കാണുന്നില്ല.. അയാൾ വേഗം മുറ്റത്തേക്കിറങ്ങി.. വാക്ക് തൊണ്ടയിൽ കുടുങ്ങി അയാൾ രവിയെ നോക്കി.
………..
ഇരുട്ടിൽ തപ്പി കിതച്ചു കൊണ്ട് അനി കുളക്കടവിൽ എത്തി.. കാടുപിടിച്ച വഴി മാറ്റി കൊണ്ട് പടവിലേക്കിറങ്ങി.. ഏത് നാശം പിടിച്ച നേരത്താണാവോ അത് എറിയാൻ തോന്നിയത്.. ഇനി ഇങ്ങനെ ഒന്നും വേണ്ട.. കുറ്റബോധം കൊണ്ട് അവൻ ഇരുട്ട് പിടിച്ച കുളത്തിൽ നോക്കി.. നാശം ന്നു പറഞ്ഞു പോവാൻ നേരം ദൂരെ പടവിൽ ഉളിയുന്നത് കണ്ട് അവൻ പൊടുന്നനെ അവിടേക്ക് നീങ്ങി..
“അരഞ്ഞാണം.” ആശ്വാസമായി അതെടുത്തു കയറാൻ നേരം കാലിൽ വള്ളി കൊളുത്തി.
നാശം അവൻ ആ വള്ളി പൊട്ടിച്ചു കയറി വേഗം തിരികെ
നടന്നു.. കുളത്തിൽ ഓളങ്ങൾ തിരയടിച്ചു…
തിരികെ എത്തിയതും മുറ്റത്ത് തന്നെ സുധാകരനും വേണുവും രവിയും എല്ലാരുടെ കണ്ണിലും പേടി ഞാൻ കണ്ടു.. എന്നാൽ അച്ഛന്റെ കണ്ണിൽ ദേഷ്യം..
“ഠപ്പേ…”
അടുത്തെത്തിയതും ഏന്റെ ചെകിട് പൊളിഞ്ഞു..
“വർത്താനം പറയാനാണെടാ നാക്ക്…. !”
അതും പറഞ്ഞു അച്ഛൻ ഒറ്റ നടത്തം..
“നി ഇങ്ങു വാ “ രവി അടുത്തെത്തി അവനെ കൂട്ടി.. പെണ്ണുങ്ങൾ ആരും അറിയാഞ്ഞത് നന്നായി.. ഇത്രയും സംസാരിച്ചിട്ട് അച്ഛനോട് പറയാതെ പോയത് കൊണ്ട് ഒന്നു കിട്ടിയത് കുഴപ്പമില്ല. പക്ഷെ ഇത് കരണം പുകഞ്ഞു. അവൻ ചമ്മി കൊണ്ട് നടന്നു…
എല്ലാരും ഭക്ഷണത്തിലേക്ക് കടന്നു.. സമയം 10 മണിയിലേക്ക് കടന്നു. ഈ മൂന്ന് ആണുങ്ങൾ ഒഴികെ ബാക്കിയെല്ലാരും ഊണ് കഴിച്ചു. ജ്യോതിയും അമ്മയും അതെ വേഷം തന്നെയാണ്.. ഇപ്പോ രണ്ടാളും എന്നോട് പിണങ്ങിയിട്ടാണ് ഉള്ളത്.. ഞാൻ ചോറ് കഴിച്ചു അച്ഛന്റെ അടുത്തേക്ക് പോയി. അടുത്തേക്ക് പോയി.. മഴ പാറുന്നുണ്ട്.. ഇടത്തരം ശക്തിയോടെ കാറ്റും.. അടക്കാത്ത ജനലുകളൊക്കെ വന്നടയുന്നുണ്ട്..