തിരിച്ചെടുപ്പിക്കാനല്ലേ? ” ഞാൻ വീണ്ടും ചൊരിഞ്ഞു.
“ പോടാ അവിടന്നു സത്യമായിട്ടും എനിക്ക് സങ്കടം വന്നിട്ടാ ഞാൻ കരഞ്ഞത്.” കുറച്ച് ചൂടിൽ തന്നെയാണ് അവളത് പറഞ്ഞത്.
“ പിന്നെ വാക്ക് തരുമ്പോൾ ഇല്ലാത്ത സങ്കടം, പെട്ടെന്നു എവിടുന്നാ പൊട്ടി മുളച്ചത്.”
“ അത് നീ എൻ്റെ മേത്ത് വെള്ളമൊഴിക്കാതിരിക്കാൻ ചെയ്തതല്ലേ?”
“ അത് കഴിഞ്ഞിട്ട് ഒരുപാട് നേരമായില്ലേ അപ്പോഴെന്നും നീ കരഞ്ഞില്ലെല്ലോ?”
“ അത് എനിക്ക് ആദ്യം അതില് അത്ര വിഷമമൊന്നും തോന്നിയില്ല. പക്ഷെ അതിന് ശേഷം നീ കിടന്നുറങ്ങിയില്ലേ?, നേരം വൈകിയപ്പോൾ ഞാൻ നിന്നെ വിളിക്കാം എന്ന് വിചാരിച്ചതാ അപ്പോഴാണ് നേരത്തെ തന്ന വാക്ക് ഓർമ്മ വന്നത്. അങ്ങനെ നോക്കി ഇരുന്നപ്പോൾ എനിക്ക് സങ്കടമായി. പിന്നെ നീ എണീറ്റിട്ട് നിന്നെ വിളിക്കാത്തത് എന്താന്ന് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. പക്ഷെ അത് കഴിഞ്ഞ് നീ ഒന്നും മിണ്ടാണ്ടിരുന്നപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി അത് കൊണ്ട കരഞ്ഞത്.” അവളെന്റെ ചെവിയോട് ചുണ്ട് ചേർത്ത് വെച്ച് ചെറു പരിഭവം ചേർത്തവൾ പറഞ്ഞു.
“ ആണോ..? നീ ഒന്നും മിണ്ടാണ്ട് മുഖവും വീർപ്പിച്ച് ഇരുന്നത് കൊണ്ടല്ലേ ഞാനൊന്നും മിണ്ടാത്തത്. ഇനി എന്തെങ്കിലും സങ്കടം വന്നാൽ എന്നോട് പറയാതെ വെറുതെ വെറുതെ ഇരുന്ന് മോങ്ങിയാൽ എൻ്റെ സ്വഭാവം മാറും നോക്കിക്കോ?”
“ അത് പിന്നെ എനിക്ക് അത്രക്ക് സങ്കടം വന്നത് കൊണ്ടല്ലേ? ”
“ ഇനിയും ഇത് പോലെ സങ്കടം വരുമല്ലോ ആ സമയത്തെ കാര്യാമാ ഞാൻ പറഞ്ഞത്.”
“ മ്മ് “ അവളൊരു മൂളലിൽ അതിനുള്ള മറുപടിയൊതുക്കി.
“ അല്ല ഞാൻ മിണ്ടാണ്ട് ഇരുന്നോണ്ടാണോ മോൾക്ക് അത്രയും സങ്കടം വന്നത്.”
“ അത് കൊണ്ട് മാത്രമല്ല”
“ പിന്നെ…”
“ അത് എനിക്ക് ഇഷ്ടമുള്ളപ്പോൾ എൻ്റെ ചെക്കനെ വിളിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞാൽ. എനിക്ക് നിന്നോട് തല്ല് കൂടാൻ തോന്നുമ്പോളെല്ലാം എനിക്ക് കൂടണം അത് നീ ഉറങ്ങുമ്പോൾ ആയാലും…!”
“ ആഹാ അപ്പോൾ എന്നെ ദ്രോഹിക്കാൻ പറ്റാത്തത് കൊണ്ടാണല്ലേ സങ്കടം വന്നത്.” അത് പറഞ്ഞപ്പോഴേ കിട്ടി അടി വയറ്റിൽ ഒരു കുത്ത്.
“ ഞാൻ നിന്നെ ദ്രോഹിക്കോ നീ എൻ്റെ ചെക്കനല്ലേ…”
“ അത് നിൻ്റെ കൈ എൻ്റെ വയറ്റിൽ കയറിയപ്പോൾ മനസ്സിലായി” ഞാൻ ഒരു തമാശക്ക് പറഞ്ഞതെണെങ്കിലും അതിന് അവളിൽ നിന്നും മറുപടിയൊന്നും വാറണ്ടായപ്പോൾ പെണ്ണ് വീണ്ടും സീരീസ് ആയെന്ന് എനിക്ക് മനസ്സിലായി.
“ ഡി….!” ഞാൻ ഒരു താളത്തിന് നീട്ടി വിളിച്ചു.
“ എന്താ…” നല്ല ദേഷ്യത്തിൽ ഐഷു ചോദിച്ചു.
“ അതെ ഞാൻ നേരത്തെ വെറുതെ പറഞ്ഞതാ എനിക്കറിഞ്ഞോടെ നിന്നെ,