താൻ പിന്നെ എന്റെ കൂടെ ഡ്യൂട്ടിക്ക് കേറിയിട്ട് ഉണ്ടോ.
ഒരു പ്രാവശ്യം കൂടി കേറിയിട്ട് ഉണ്ട്. അന്ന് ഉച്ചക്ക് വാർഡിൽ തിരക്ക് ആയത് കൊണ്ട് ഞാനും ഏട്ടനും കൂടി നേരം വൈകി ഒരു മൂന്ന് മണി ആയപ്പോൾ ആണ് ഭക്ഷണം കഴിക്കാൻ പോയത് . ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ നമ്മൾ മാത്രം ആണ് അപ്പൊ ഉണ്ടായിരുന്നത്. ഏട്ടനും ഞാനും അന്ന് ഒരുമിച്ചു ആണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.ഞാൻ ഏട്ടനെ അന്ന് അമ്പഴങ്ങ ഉപ്പിൽ ഇട്ടത് ഓക്കേ തന്നിരുന്നു. ഏട്ടനെ അത് ഇഷ്ടം ആണ് എന്നും എന്നോട് പറഞ്ഞിരുന്നു….എന്നെ കുറച്ചു എന്തോ കണ്ടു പിടിച്ച ഭാവത്തിൽ കൊച്ചു കുട്ടികളെ പോലെ ആണ് അവൾ അത് പറഞ്ഞത്….
പിന്നെ എന്നെ താൻ ഇവിടെ വച്ചു ആണോ കാണുന്നത്…. ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.
അല്ല ഞാൻ പിന്നെയും കുറച്ചു തവണ ഏട്ടനെ അവിടെ വച്ചു കണ്ടിട്ട് ഉണ്ട്….
പിന്നെ ഏട്ടനെ പ്രേമിച്ചിരുന്ന എന്റെ ക്ലാസ്സിൽ ഉള്ളവർ ഏട്ടന്റെ വിശേഷങ്ങൾ ക്ലാസ്സിൽ വച്ചു പറയുന്നതും കേട്ടിട്ടുണ്ട്……
അവർ ഓക്കേ ഇപ്പൊ എവിടെ ഉണ്ട്…
എന്തിനാ… പെട്ടന്ന് തന്നെ ഉള്ള അവളുടെ ഉറക്കെ ഉള്ള മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി. മുഖം പെട്ടന്ന് ദേഷ്യം വന്ന പോലെ ഉണ്ട്…. അത് കൊണ്ട് അവളെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….
അല്ല വെറുതെ. അവർക്ക് അന്ന് എന്നോട് പ്രേമം ഉണ്ടായിരുന്ന കാര്യം അറിയാതെ പോയത് കഷ്ട്ടം ആയി.. ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ചെറിയ വിഷമം അഭിനയിച്ചു കൊണ്ട് പറഞ്ഞു….
അവൾക്ക് ഞാൻ അത് പറഞ്ഞത് ഇഷ്ടം ആയിട്ടില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.
അത് അന്ന് അറിയാതെ ഇരുന്നത് നന്നായി എന്ന് വേണം കരുതാൻ. അവർ കാണുന്നവരെ ഓക്കേ പ്രേമിക്കുന്ന ടൈപ് ആണ്…. അത് കൊണ്ട് എനിക്ക് അവരെ തീരെ ഇഷ്ടം അല്ലായിരുന്നു…. അവളുടെ ദേഷ്യം പുറത്തു കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചു കൊണ്ട് ആണ് അവൾ അത് പറഞ്ഞത്…..
അപ്പൊ അവർ തന്റെ കൂട്ടുകാരികൾ ആയിരുന്നു എന്ന് പറഞ്ഞതോ……
ക്ലാസ്സിൽ ഒരുമിച്ചു പഠിക്കുന്നവർ ആണ് എന്ന് ആണ് ഞാൻ പറഞ്ഞത്…. ഇച്ചിരി ദേഷ്യത്തിൽ പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു….
അത് കേട്ട് ഞാൻ പറഞ്ഞു… എന്നെ പ്രേമിച്ചത് കൊണ്ട് ആണോ തനിക്ക് അവരെ ഇഷ്ടം അലാതെ ആയത്…. പെണ്ണുങ്ങൾക്ക് താൻ ഇഷ്ടപെടുന്ന ആളെ വേറെ ആരെങ്കിലും ഇഷ്ടപെടുന്നത് ഇഷ്ടം അല്ലാത്ത കാര്യം ആണ്. അത് അവർക്ക് ജന്മസിദമായി ലഭിക്കുന്ന കാര്യം ആണ്. അത് ആലോചിച്ചു ആണ് ഞാൻ അത് ചോദിച്ചത്.
അത് കൊണ്ട് ഒന്നും അല്ല.അവർ ഓരോരുത്തരെ പ്രേമിക്കും എന്നിട്ട് അവരുടെ പോക്കറ്റ് കാലി ആവുമ്പോൾ അവരെ തെയ്ക്കും.. പിന്നെ എല്ലാവരെയും വായ നോക്കി നടക്കലും ആണ് അവളുമാരുടെ പണി. എനിക്ക് അതാണ് ഏറ്റവും ഇഷ്ടം അല്ലാത്തത്.
പിന്നെ അവരെ പ്രേമിക്കാത്തത് നന്നായില്ലെ എന്നെ പോലെ നല്ല ഒരു