ഒരു പഴയ സുഹൃത്തുമായി ചേര്‍ന്ന് അവിടെന്തോക്കെയോ ചെയ്തു കൂട്ടുകയാണ്.
അവിടെ ഏതോ ഒരു സ്ഥലത്ത് തേയിലത്തോട്ടം വാങ്ങിയെന്നോ പാട്ടത്തിനെടുത്തെന്നോ മറ്റോ ആണ് ഞങ്ങളോടൊക്കെ പറഞ്ഞിട്ടുള്ളത്.
ഏട്ടത്തിയമ്മയ്ക്കും അതില്‍ കൂടുതല്‍ ഒന്നും അറിയില്ല.
ഈ അഞ്ചു വര്‍ഷത്തിനിടയില്‍ ചേട്ടന്‍ അഞ്ചോ ആറോ തവണ മാത്രമേ വീട്ടില്‍ വന്നിട്ടുള്ളു.
ഇപ്പൊ..കഴിഞ്ഞ 3 മാസമായി വീട്ടിലുണ്ട്. ചുമ്മാ പത്രാസു കാണിക്കാന്‍ നാട്ടില്‍ വന്നതായിരുന്നു. ലോക്ക്ഡൌണ്‍ വന്നു പണി കിട്ടി.
കാലത്തേ അങ്കമാലിയിലുള്ള ആരെയോ കാണാന്‍ പോയിരിക്കയാണ്.
ആള്‍ക്ക് എങ്ങനെയെങ്കിലും ശ്രീലങ്കയില്‍ എത്തിയേ പറ്റുള്ളൂ. അതിന്റെ കാര്യത്തിനായി പോയിരിക്കയാണ്.
എനിയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴായിരുന്നു ചേട്ടന്റെ കല്ല്യാണം.
ഏട്ടത്തിയമ്മയുടെ പേര് സേതുലക്ഷ്മി എന്നാണ്… ഇപ്പൊ 33 വയസ്സുണ്ട്.
ചെര്‍പ്ലശ്ശേരിയിലാണ് ആള്‍ടെ വീട്. ഒരു സാധാരണ വീട്ടിലെ പെണ്ണായിരുന്നു.
ചേട്ടന്‍ പഠിപ്പും വിവരവുമൊക്കെ കുറഞ്ഞ ആളായതിനാല്‍ അങ്ങനൊരു കുടുംബത്തീന്ന്‍ മതി ആലോചനയെന്ന് അച്ഛന്‍ ദല്ലാളോട് പറയുകയായിരുന്നു.
ഏട്ടത്തിയമ്മ അന്നും ഒരു സുര സുന്ദരിയായിരുന്നു. പക്ഷെ അല്പം മെലിഞ്ഞിട്ടായിരുന്നു എന്ന് മാത്രം.
ഇവിടെ വന്ന ശേഷമാണ് അല്പം തടിയൊക്കെ വച്ചത്.
“യക്ഷികള്‍ തോറ്റ് പോവുവല്ലോ മഹേശ്വരീ..”
വടക്കേതിലെ ഉണ്ണൂലിയമ്മ അന്ന് ഏട്ടത്തിയമ്മയെപ്പറ്റി എന്റെ അമ്മയോട് പറഞ്ഞത് ഇന്നും ഓര്‍മ്മയുണ്ട്.
ഇന്ന് ആ സ്ത്രീ ജീവിച്ചിരിപ്പുണ്ടായിരുന്നേല്‍ ഏട്ടത്തിയമ്മയെ ഉപമിക്കാന്‍ വിശേഷണങ്ങള്‍ ഒന്നും തന്നെ കിട്ടാതെ നട്ടം തിരിഞ്ഞെനെ എന്നെനിയ്ക്ക് തോന്നിയിട്ടുണ്ട്.
ഇത്രയും അഴകൊത്ത സ്ത്രീകളെ ഞാന്‍ മനോരമ വാരികയിലെ ചിത്രങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളു.
നിതംബം വരെ നീളമുള്ള ഇടതൂര്‍ന്ന്‍തിങ്ങിച്ചുരുണ്ട കറു കറുത്ത മുടി.. നെറുകയില്‍ മധ്യഭാഗത്തുന്ന്‍ ഇരു വശത്തേക്കും വകഞ്ഞെടുത്ത്, പിന്നില്‍ കഴുത്തിനും അല്പം താഴെയായി കെട്ടി വെക്കും. മുഖത്തിനിരുവശവുമായി ഒരു വെഞ്ചാമരം പോലെ ആ കാര്‍കൂന്തളമങ്ങനെ വിരിഞ്ഞു നില്‍ക്കും. അപ്പോഴൊക്കെ ആ മുഖമൊന്നു കാണണം…!
ഇരു ചെവികളിലും തൂങ്ങിയാടുന്ന മനോഹരമായ ജിമിക്കികളെ മറച്ചു കൊണ്ട് മൂടി നില്‍ക്കുന്ന ആ മുടിയഴകില്‍.. പൊതിഞ്ഞു വച്ചപോലെ വെളുത്തു തുടുത്ത വട്ട മുഖം..