ആദി പുറത്തേക്ക് ഇറങ്ങി ഹാളിലേക്ക് നടന്നു.
റോസി അവിടെ സോഫയിലിരുന്ന് ടി വി കാണുകയായിരുന്നു. ആധിയെ കണ്ടതും അവനോട് അവിടിരിക്കാൻ പറഞ്ഞു.
റോസി ആധിയോട് വീട്ടുകാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കി.
റോസി: ആധിക് ഇവിടെ ജീവിതാനാണല്ലേ ഇഷ്ടം
ആദി : അതേ
റോസി : അനു ഒരു പാവമാണ്. അവൾ തന്നെ ഒത്തിരി സ്നേഹിക്കുന്നു.
ആദി : അതെ അതെനിക്കറിയാം
റോസി : അവളെ ആദി പറ്റിക്കുന്നത് ശരിയാണോ ?
ആദി ഒന്ന് ഞെട്ടി, പറ്റിക്കാനോ ? ഞാനോ ? മാം എന്താണ് ഈ പറയുന്നത്.
റോസി : അനു എന്നും സഹിക്കും , ഞാൻ പറഞ്ഞാൽ എന്തും അനുസരിക്കും പക്ഷെ അവളെ പറ്റിക്കുന്നതോ, അവളോട് കള്ളം പറയുന്നതാ അവൾക്കിഷ്ടമല്ല. അവൾ കള്ളം പറയാറുമില്ല. അതാണ് അവൾ കല്യാണത്തിന് മുന്നേ തന്നോടെല്ലാം തുറന്ന് പറഞ്ഞത്. പക്ഷെ താൻ …..
നിനക്ക് പുറത്ത് കടക്കാനുള്ള ഒരു വഴി മാത്രമായിരുന്നു അനു അല്ലാതെ നീ അവളെ സ്നേഹിക്കുന്നില്ല.
ആദി : നിറുത്ത് മാസം. ഇനി ഇങ്ങനൊന്നും പറയരുത്. ഇന് ഈ ഭൂമിൽ ഞാനെന്തിനേക്കാളും സേനേഹിക്കുന്നത് എന്റെ അനുവിനേയാണ്. ഞാനൊരിക്കലും അവളെ പറ്റിച്ചിട്ടില്ല, ഇനി പറ്റിക്കുകയും ഇല്ല. ആദി പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു.
റോസി : വീണ്ടും നീ കള്ളം പറയുന്നു. നീ അനുവിനോട് കള്ളം പറഞ്ഞിട്ടുണ്ട് അത് ഞാൻ തെളിയിക്കും റോസി അവൾ ഇരുന്നിടത്ത് നിന്ന് എണീറ്റ് ആദിയുടെ അടുത്തേക്ക് നടന്നു. എന്തു ചെയ്യണമെന്നറിയാതെ ആദി എഴുന്നേറ്റ് പ്രതിമ കണക്കേ നിന്നു .