വീടിനുള്ളിൽ ദീപം തെളിഞ്ഞു.
താൻ കൊട്ടാരത്തിനുള്ളിലാണോ നിൽക്കുന്നത് എന്ന് ആദിക്ക് തോന്നി. സിനിമയിൽ കട്ടിട്ടുള്ളത് പോലെ ലക്ഷ്വറി സെറ്റപ്പാണ്. പുറത്ത് നിന്ന് നോക്കിയാൽ പഴഞ്ചൻ വീട് എന്നാൽ ഉള്ളിൽ 5 സ്റ്റാർ സെറ്റപ്പും.
അനുവിന്റെ പിന്നാലെ അവൻ ചെന്നു അവരുടെ റൂമിലെത്തി.
ഒരു ഹണിമൂൺ സ്യൂട്ട് റൂം പോലെയാണ് അവന് തോന്നിയത്.
അനു: പോയി കുളിച്ചിട്ട് വാ.അപ്പോഴേക്കും ഞാനീ തെല്ലാം സെറ്റാക്കാം. ആദിയുടെ കവിളിൽ ഒരുമ്മ കൊടുത്ത് അവനെ അവൾ ബാത്രൂമിലേക്ക് കയറ്റി ഡോർ അടച്ചു.
ആദിയുടെ റൂംമിന്റെ അത്രയും വലിപ്പമുണ്ടായിരുന്നു ആ ബാത്ത്റൂമിന്. അവിടെ ഒരു ബാത്ത് ടബ്ബ് ഉണ്ടായിരുന്നു പക്ഷെ ആധിക്ക് അത് ഉപയോഗിച്ച് ശീലമില്ലായിരുന്നു.
അവൻ ഒരു മൂലയിൽ ഗ്ലാസ് കൊണ്ട് മറച്ച സ്ഥലം കണ്ടു അവനതിനുള്ളിൽ കയറി ഷവർ തുറന്ന് ഒരു കുളി പാസാക്കി പുറത്തിറങ്ങി.
അനു: ഇത്ര പെട്ടന്ന് കുളി കഴിഞ്ഞോ ?
ആദി : പിന്നേ എനിക്ക് കുളിക്കാൻ ഇത്രയും സമയം മതി.
അനു: എങ്കിലേ ഇനി ഞാനൊന്നു കുളിച്ചിട്ട് വരാം അതുവരെ പുറത്ത് നിൽക്ക്.
ആദി : വേണമെങ്കിൽ ഞാനും വരാം
അനു: ഇപ്പ വേണ്ട, അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ
അവൾ ബാത്ത്റൂമിൽ കയറി വാതിലടച്ചു.
സുധി തന്റെ ബാഗ് തുറന്ന് ഒരു മുണ്ടും ടീഷർട്ടും എടുത്ത് ധരിചു. അവന് അതാണ് ശീലം.