(ആദിയും, അനുവും ഒഴികെ മറ്റുള്ളവരെല്ലാം ഫോറിനേഴ്സ് ആണ്. അതുകൊണ്ട് അവരുടെ സംഭാഷണം ഇംഗ്ലീഷിലായിരിക്കും. പക്ഷെ witch ന്റെ ഒരു സ്പെൽ ഉപയോഗിച്ച് അത് മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു.
അതിനാൽ ഇനിമുതൽ ഇംഗ്ലീഷ് നിങ്ങൾക്ക് മലയാളത്തിൽ വായിക്കാൻ കഴിയും.)
ആദി: യാത്രയൊക്കെ സുഖമായിരുന്നു. പിന്നെ ….
അനു: പിന്നെ എന്താ ?
ആദി : ഒന്നൂല്ലാ എന്റെ മുത്തിനെ കണ്ടിട്ട് എന്താ പറയാനുള്ളതെന്ന് ഒന്നും ഓർമ്മ വരുന്നില്ല.
മറുപടിയെന്നോണം അവൾ ചിരിച്ചു.
ആദി: ഇങ്ങനെ എന്നെ കൊല്ലാതെ പെണ്ണേ, നിന്റെ ഈ ചിരി എന്നെ വേറെ എവിടെയോ എത്തിക്കുന്നു.
റോസി : ഇവിടിങ്ങനെ സംസാരിച്ച് നിന്നാൽ മതിയോ നമുക്ക് പോകണ്ടേ ?
അനു :വേണം
അനു സുധിയുടെ കയിൽ ചുറ്റി പിടിച്ച് അവനേം കൊണ്ട് പുറത്തേത് നടന്നു.