മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Posted by

കാതറിൻ : ഞാനും അവിടെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നേ ഇപ്പോ ഒരത്യാവശ്യമായി ലീവിൽ നാട്ടിൽ വന്നതാണ്.

 

ആദി: ഏത് കമ്പനി ?

 

കാതറിൻ : ( അൽപം ഗൗരവത്തോടെ) അതൊന്നും പറഞ്ഞാൽ തനിക്കറിയില്ല .
അവർ വീണ്ടും ഓരോന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടിരുന്നു.

 

തനിക്കുണ്ടായ മാറ്റം ആദിയെ അത്ഭുതപ്പെടുത്തി. കോളേജിലായിരുന്ന സമയത്ത് പോലും ഒരു പെൺകുട്ടിയോടും താനിങ്ങനെ അടുത്ത് ഇടപഴകിയിട്ടില്ല. ആദ്യമായിട്ടാണ് അതും ഒരു മുൻപരിചയവും ഇല്ലാത്ത ഒരു കുട്ടി.

 

അങ്ങനെ വിമാനം ലാൻസ് ചെയ്തു . തന്റെ സ്വപ്ന നഗരത്തിൽ ആദി കാല് കുത്തി . അവനും കാതറിനും ഒരുമിച്ചാണ് പുറത്തിറങ്ങിയത് എങ്കിലും തിരക്കിനിടയിൽ അവൾ എപ്പോഴോ മിസ് ആയി.

 

ആദി പുറത്തേതിറങ്ങി അവിടെ അവനേം കാത്ത് അവന്റെ പ്രാണസഖി ഒരു നിറപുഞ്ചിരിയുമായി നിൽപ്പുണ്ടായിരുന്നു. അവളെ അപ്പോഴാണ് അവൻ ശരിക്കും ശ്രദ്ധിച്ചത് അവളെ കാണാൻ രശ്മികാ മന്ഥാനയെ പോലെ ആയിരുന്നു.

കല്യാണത്തിന് മേക്കപ്പിട്ടപ്പോൾ ആറിയാൻ പറ്റാത്തതാണ്. അവനെ കണ്ടതും അവൾ ഓടി വന്ന് അവനെ

കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.
ആദ്യമായി ഒരു പെൺകുട്ടി അവനെ ചുംബിച്ചിരിക്കുന്നു ആദിക്ക് ഒരു വിറയൽ അനുഭവപ്പെട്ടു ഒപ്പം നാണവും തോന്നി. പൊതു സ്ഥലത്ത് വച്ച് തന്റെ ഭാര്യയാണെങ്കിലും ഒരു പെൺകുട്ടി അവന്റെ അധരങ്ങളെ പുണരുന്നത് അവന് ചമ്മലുണ്ടാക്കാ ജീവിതത്തിൽ ആദ്യമായി ലഭിച്ച ആ മധുര ചുമ്പനം അതുകൊണ്ട് അവന് ആസ്വധിക്കാനായില്ല.

 

ആദി അവളിൽ നിന്നും മാറി എന്നിട്ട് ചമ്മലോടെ ചോദിച്ചു: ഇവിടെ വച്ചാണോ അനു ഇങ്ങനെ

 

അനു: അതിനെന്താ ? ഇതൊക്കെ ഇവിടെ സാധാരണമാണ്. ഇതാരാണെന്ന് മനസിലായോ? തന്റെ അരികെ നിൽക്കുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി അനു ചോദിച്ചു .

 

സുധി : പിന്നേ, ഇത് റോസി മാം അല്ലേ ?

 

റോസി : yes, Iam Rozalia Rosi. How was your flight. ?

Leave a Reply

Your email address will not be published. Required fields are marked *