മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Posted by

ഫോണിൽ അലാം അടിച്ചപ്പോഴാണ് ആദി ഉണർന്നത് . അവൻ റെഡിയായി സാധനങ്ങളെല്ലാം എടുത്ത് കൊണ്ട് കാറിൽ കയറി. അവന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. വണ്ടി എയർപോർട്ടിൽ എത്തി. അച്ഛനോടും അമ്മയോടും ആമിയോടും അവൻ യാത്ര പറഞ്ഞു. അനിയനെ  ഒന്നു നോക്കുക പൊലും ചെയ്യാതെ അവൻ ചെക്ക് ഇ ചെയ്ത് അകത്ത് കയറി.

 

ആദിയെ വിട്ടു പിരിയുന്നതിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ അവന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു .

 

അങ്ങനെ അവൻ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിമാനത്തിൽ കയറി , വെളുപ്പിനേ എണീറ്റതു കൊണ്ടാകാം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തപ്പോഴേ അവൻ ഉറക്കത്തിലേക്ക് വഴുതിവീണു…
ഏറെ നേരത്തെ ഉറക്കത്തിന് ശേഷം ആദി കണ്ണു തുറന്ന് ചുറ്റിനും നോക്കി. എന്നിട്ട് തന്റെ അടുത്ത സീറ്റിലിരുന്ന പെൺകുട്ടിയോട് ” എവിടെയെത്തി എന്ന് ചോദിച്ചു ”

അതിന് മറുപടിയെന്നോണം അവൾ അവനെ നോക്കി ചിരിച്ചു.
അവളുടെ ആ ചിരി. ഹൊ അതൊന്ന് കാണേണ്ടത് തന്നെ . അവൾ ചിരിക്കുമ്പോൾ മുത്ത് പൊഴിയും പോലെ, എന്തു സുന്ദരിയാണവൾ,

പെൺകുട്ടി : ഫസ്റ്റ് ടൈം ആണോ ?…

അവളുടെ ചോദ്യം അവനിൽ സ്ഥലകാല ബോധമുണ്ടാക്കി

 

ആദി : അതെ

പെൺകുട്ടി : അയാം കാതറിൻ
അവൾ സ്വയം പരിചയപ്പെടുത്തി. “എവിടേക്ക് പോകയാ?

 

ആദി : കാനഡയ്ക്ക് , ഇത് അങ്ങോട്ടേക്കുള്ള ഫ്ലൈറ്റ് അല്ലേ ?

 

അവൾ വീണ്ടും ചിരിച്ചു. you are ടം funny.

 

ആദി: എന്റെ പേര് ആദിത്യൻ ആദീന് വിളിക്കും , ഇപ്പോ വൈഫിനെ കാണാൻ പോകുന്നതാ…

 

ക്യാതറിൻ : വൈഫ് കാനഡയിലാണോ വർക്ക് ചെയ്യുന്നത് ?

Leave a Reply

Your email address will not be published. Required fields are marked *