മനസിലാക്കി. അവളുടെ കൈ ഞാൻ ഇറുകെ കോർത്ത് പിടിച്ചു.
ദിനകർ എനിക്കൊന്നു തനിച്ചു സംസാരിക്കണം.. ഞാൻ ഗ്ലാസ്സൂരി പോക്കറ്റിലിട്ടു.
ഞാൻ ശിവാനിയുടെ കൈ തത്കാലം വിട്ടുകൊണ്ട് അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് വാ നടക്കാം എന്ന് പറഞ്ഞു.
ഗ്രൗണ്ടിൽ ഏതാണ്ട് പകുതി വരെ നടന്നു, അവന്റെ മൈരൻ ഫ്രണ്ട്സും ശിവാനിയും ഞാനെന്താണ് പറയുന്നതെന്നു കേൾക്കാതെ ദൂരെനിന്നും നോക്കുന്നുണ്ട്. സാർഥക് എന്തേലും അനക്കം ഉണ്ടായാൽ ഓടി വന്നിടിക്കാൻ ഉള്ള ഭാവമാണ്.
ഞങ്ങൾ തിരിച്ചു വന്നപ്പോൾ, ദിനകർ ശിവാനിയോട് ചിരിച്ചുകൊണ്ട് ഷേക്ക് ഹാൻഡ് കൊടുത്തു, ഒപ്പം അവന്റെ ഫോണിലെ മെമ്മറി കാർഡും!!
ശിവാനി ഇതെന്തുമാറിമായമെന്നു എന്നെ കണ്ണ് വിടർത്തി അതിശയിച്ചു നോക്കുമ്പോ….
നിക്ക് നിക്ക് കൊടുക്കാൻ വരട്ടെ!
ദിനകറിന്റെ കൂടെയുള്ള കഴുത്തിൽ പച്ചകുത്തിയ മസിലൻ പറഞ്ഞു.
നിന്റെ പേരെന്താണ്! മച്ചാനെ…
പ്രണോയ്!!!
നീ ഞങ്ങളുടെ ദിനകറിനെ വെട്ടിച്ചു ഇവളെ സ്വന്തമാക്കിയവൻ അല്ലെ?!! അതോണ്ട് അവന്റെ മുന്നിൽ നീ നിന്റെ ഇവളെ ഒന്ന് കിസ് ചെയ്യണം!
അതെന്തിനാണ്??!!
അപ് അവനു അവളെ മറക്കാൻ എളുപ്പമായിരിക്കും!!
അതെന്തു ലോജിക് ആണ് ബ്രോ?!!
ശിവാനിയെ അപ്പൊ അവനുള്ള സ്നേഹമൊക്ക പോവാനും, അവനു വേറേ ഒരു പെണ്ണിനെ നോക്കാനും പറ്റും!!
ഇതൊരു മണ്ടൻ thought ആണ് ബ്രോ!
നീയാവൾടെ ലവർ തന്നെയല്ലേ?!!
ആണ്!!! ശിവാനി അതിനു മറുപടി പറഞ്ഞുകൊണ്ട് എന്റെ കൈകോർത്തു പിടിച്ചു.
പിന്നെന്താ സീൻ!!
ഒരു കിസ് അത്രയല്ലേ ഉള്ളു….