ഹഹ
ശിവാനി ദിനകറിനോട് സംസാരിക്കാൻ ചെന്നു അവന്റെ ചുറ്റും 10 പേര് നിപ്പുണ്ടായിരുന്നു, എല്ലാം മൈരൻമാര് തന്നെയാകും. സാർത്ഥക് അവന്റെ ഇടി വള കയറ്റി അവമ്മാരെ അളന്നു കൊണ്ടിരുന്നു.
ഏതാടാ ദിനകർ?!!
കൂട്ടത്തിലെ ഏറ്റവുംവെളുത്തു ഉയർന്നിരിക്കിന്നവൻ!
ഓ ….. അ .. വ… നാണോ..!!!
ഞാൻ സിഗരറ്റ് കത്തിച്ചു!!!
ദിനകർ കറുത്ത ട്രൗസറും ടീഷർട്ടും ഇട്ട് നിപ്പാണ്. കൂടെയുള്ളവരും അതെ വേഷം തന്നെ!
സാർഥക് പറഞ്ഞു –
ദിനകറിനെ കണ്ടാൽ അറിയാം ശാന്താറാമിനെ പോലെ
കലിപ്പൻ ആയിരിക്കും അവനും.
ഹഹ ആര് അവനോ ?!!
നിനക്ക് പേടിയുണ്ടോ?!!
പുക ഊതിക്കൊണ്ട് ഞാൻ സാർത്ഥകിനെ നോക്കി ചിരിച്ചു.
ഇവനെ പേടിയില്ല! പക്ഷെ ഇവനെ എന്തേലും ചെയ്ത ആ ശാന്താറാം ചോദിക്കാൻ വരും. അവനെ പേടിക്കണം!
എന്തിനു?!! ഒന്ന് പോ സാർഥകേ!
നീ വിചാരിക്കുമ്പോലെ അത്ര എളുപ്പമാവില്ല!
ഡാ ദേ അവള് നിന്നേ വിളിക്കുന്നു..
ഞാൻ കൂളിംഗ് ഗ്ലാസ് അഴിക്കാതെ ശിവാനിയുടെ അരികിലേക്ക് സ്ലോ മോഷനിൽ നടന്നു. രണ്ടു പുകയൂതി അടുത്തെത്തിയപ്പോൾ സിഗരറ്റ് നിലത്തിട്ടു ചവിട്ടി. അവളുടെ അടുത്ത് നിന്നപ്പോൾ അവളെന്റെ കൈ വിരലിൽ പിടിച്ചു.
ഇതാണ് നീ ചോദിച്ച ആള്!
ഇപ്പൊ വിശ്വാസം ആയോ!
പ്രാൺ നീ തന്നെ പറയു,
നിന്റെ പെണ്ണിനെ ഇനി ശല്യപെടുത്തല്ലേ ന്ന്!!
ഞാൻ ഗ്ലാസ് ഇട്ടിരിക്കുന്നത് കൊണ്ട് എന്റെ ഞെട്ടൽ ലവൻ കണ്ടില്ല. എങ്കിലും
ശിവാനിയുടെ കൈ വിറയ്ക്കുന്നത് അറിഞ്ഞപ്പോൾ അവൾ അവൾടെ മനസിലെ പേടി മറച്ചു പിടിച്ചാണ് അവമ്മാരോട് സംസാരിക്കുന്നത് എന്ന് ഞാനും